x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍റെ പ​ട്ട​ട കാ​ണാ​ൻ പോ​ലും നീ ​വ​ര​രു​ത്, ആ ​തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​ൻ പ​റ്റാ​ത്ത​തി​ൽ വി​ഷ​മം: വേ​ദ​ന​യോ​ടെ സി​ദ്ധു പ​ന​യ്ക്ക​ൽ


Published: May 6, 2026 12:36 PM IST | Updated: May 6, 2026 12:36 PM IST

ന​ട​ൻ സ​ന്തോ​ഷ് നാ​യ​രു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം മ​ല​യാ​ള​സി​നി​മ ലോ​ക​ത്തി​ന് ഞെ​ട്ട​ലാ​യി​രു​ന്നു സ​മ്മാ​നി​ച്ച​ത്. നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​പ്പോ​ഴി​താ പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ സി​ദ്ധു പ​ന​യ്ക്ക​ൽ പ​ങ്കു​വ​ച്ച കു​റി​പ്പ് ആ​ണ് അ​തി​ൽ ശ്ര​ദ്ധേ​യ​മാ​യ ഒ​ന്ന്.

ത​ന്‍റെ പേ​രി​ൽ വ​ലി​യൊ​രു തെ​റ്റി​ദ്ധാ​ര​ണ സ​ന്തോ​ഷ് നാ​യ​രു​ടെ മ​ന​സി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ ​തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​നാ​യി​ല്ല എ​ന്ന​ത് വ്യ​ക്തി​പ​ര​മാ​യി ത​ന്നെ​യേ​റെ വേ​ദ​നി​പ്പി​ക്കു​ന്നു​വെ​ന്നും സി​ദ്ധു പ​ന​യ്ക്ക​ൽ വെ​ളി​പ്പെ​ടു​ത്തു​ന്നു.

സി​ദ്ധു​വി​ന്‍റെ വാ​ക്കു​ക​ൾ

‘‘വ​ള​രെ സ​ങ്ക​ട​ക​ര​മാ​യ ഒ​രു വാ​ർ​ത്ത ശ്ര​വി​ച്ചു​കൊ​ണ്ടാ​ണ് ഇ​ന്ന​ല​ത്തെ ദി​വ​സം തു​ട​ങ്ങി​യ​ത്. ന​ട​ൻ സ​ന്തോ​ഷേ​ട്ട​ന്‍റെ മ​ര​ണം. സ​ന്തോ​ഷേ​ട്ട​നു​മാ​യി 38 വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ണ്ട്. ഞാ​ൻ വ​ർ​ക്ക് ചെ​യ്ത കു​റെ സി​നി​മ​ക​ളി​ൽ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

കു​റേ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഗു​രു​വാ​യൂ​ർ ഇ​രി​ങ്ങാ പു​റ​ത്തു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ ഞാ​ൻ പോ​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 10 മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് രാ​ത്രി 10 മ​ണി ക​ഴി​ഞ്ഞ സ​മ​യ​ത്ത് എ​നി​ക്കൊ​രു ഫോ​ൺ വ​ന്നു. ഒ​രു പ്രൊ​ഡ​ക്‌​ഷ​ൻ ക​മ്പ​നി​യി​ൽ നി​ന്നാ​ണ്. സ​ന്തോ​ഷേ​ട്ട​നെ പ​രി​ച​യ​മു​ണ്ടോ എ​ന്നാ​ണ് ചോ​ദ്യം. പ​രി​ച​യ​മു​ണ്ടെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തെ ഒ​ന്ന് വി​ളി​ച്ച് ഒ​രു കാ​ര്യം ചോ​ദി​ക്ക​ണം എ​ന്ന് എ​ന്നെ ഏ​ൽ​പ്പി​ച്ചു.

ആ ​ക​മ്പ​നി നി​ർ​മി​ക്കു​ന്ന ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ക​യാ​ണ്. വ​രാ​മെ​ന്ന് ഏ​റ്റി​രു​ന്ന ആ​ർ​ട്ടി​സ്റ്റി​നു പെ​ട്ടെ​ന്ന് വ​രാ​ൻ പ​റ്റാ​ത്ത ആ​വു​ക​യും നാ​ളെ ചി​ത്രീ​ക​ര​ണം ന​ട​ക്ക​ണ​മെ​ങ്കി​ൽ മ​റ്റൊ​രാ​ളെ ക​ണ്ടെ​ത്തു​ക​യും വേ​ണം. അ​വ​ർ ആ​ലോ​ചി​ച്ച​പ്പോ​ൾ സ​ന്തോ​ഷേ​ട്ട​ൻ ആ​ണ് അ​തി​നു പ​റ്റി​യ ആ​ൾ. അ​വ​ർ വി​ളി​ച്ചു പ​ക്ഷേ ഫോ​ൺ എ​ടു​ക്കു​ന്നി​ല്ല. അ​താ​ണ് എ​ന്നെ ആ ​ദൗ​ത്യം ഏ​ൽ​പ്പി​ച്ച​ത്.

ഞാ​ൻ വി​ളി​ച്ചു രാ​ത്രി പ​ത്ത​ര​യ്ക്ക് സ​ന്തോ​ഷേ​ട്ട​ൻ ഫോ​ൺ എ​ടു​ത്തു. ഞാ​ൻ കാ​ര്യം പ​റ​ഞ്ഞു. ഞാ​ൻ വ​ർ​ക്ക് ചെ​യ്യു​ന്ന സി​നി​മ​യ​ല്ല. സ​ന്തോ​ഷേ​ട്ട​നെ അ​വ​ർ വി​ളി​ച്ചി​ട്ട് എ​ടു​ക്കു​ന്നി​ല്ല, അ​തു​കൊ​ണ്ട് എ​ന്നെ ഏ​ൽ​പ്പി​ച്ച​താ​ണ്.

ഞാ​ൻ ആ ​ക​മ്പ​നി​യു​ടെ പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വി​ന് ന​മ്പ​ർ കൊ​ടു​ക്കും അ​വ​ർ വി​ളി​ക്കും. കാ​ര്യ​ങ്ങ​ൾ നി​ങ്ങ​ൾ ത​മ്മി​ൽ സം​സാ​രി​ച്ചോ​ളൂ. നാ​ളെ ഷൂ​ട്ടിം​ഗ് ആ​യ​തു​കൊ​ണ്ട് ഇ​ന്ന് ത​ന്നെ പു​റ​പ്പെ​ടേ​ണ്ടി വ​രു​മെ​ന്നും പ​റ​ഞ്ഞു. അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. ഞാ​ൻ ആ ​പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വി​ന് ന​മ്പ​ർ കൊ​ടു​ക്കു​ക​യും ചെ​യ്തു.

പി​റ്റേ​ന്ന് ഉ​ച്ച​യോ​ടു കൂ​ടി എ​നി​ക്ക് സ​ന്തോ​ഷേ​ട്ട​ന്‍റെ ര​ണ്ട് ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ൾ ആ​ണ് വ​രു​ന്ന​ത്. അ​തി​ൽ ഒ​ന്ന് ഇ​ങ്ങ​നെ​യാ​യി​രു​ന്നു. ‘‘നീ ​ഇ​നി എ​ന്നെ വി​ളി​ക്ക​രു​ത്, നി​ന്‍റെ ന​മ്പ​ർ ഞാ​ൻ ബ്ലോ​ക്ക് ചെ​യ്യു​ന്നു.’’

ര​ണ്ടാ​മ​ത്തെ ശ​ബ്ദ സ​ന്ദേ​ശം കേ​ട്ട​പ്പോ​ൾ എ​നി​ക്ക് നെ​ഞ്ചി​ൽ ഒ​രു നീ​റ്റ​ൽ ഉ​ണ്ടാ​യി. അ​തൊ​രു അ​റം പ​റ്റി​യ വാ​ക്കാ​യി​രു​ന്നു, എ​ന്ന് എ​നി​ക്ക് ഇ​പ്പോ​ൾ തോ​ന്നു​ന്നു.

‘എ​ന്‍റെ പ​ട്ട​ട കാ​ണാ​ൻ പോ​ലും നീ ​വ​ര​രു​ത്. എ​ന്നെ ആ​ക്കാ​ൻ വേ​ണ്ടി വി​ളി​ക്ക​രു​ത്.’’

ഇ​തെ​ന്താ​ണ് സം​ഭ​വം എ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി​ല്ല. ഞാ​ൻ ആ ​പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വി​നെ വി​ളി​ച്ചു. അ​യാ​ൾ പ​റ​ഞ്ഞു ഞ​ങ്ങ​ൾ ഇ​ന്ന​ലെ സ​ന്തോ​ഷേ​ട്ട​നെ വി​ളി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം പു​റ​പ്പെ​ടാ​ൻ റെ​ഡി​യു​മാ​യി​രു​ന്നു. വേ​റെ​യും ചി​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് പി​റ്റേ​ന്ന് ആ ​ചി​ത്രീ​ക​ര​ണം ന​ട​ത്താ​ൻ പ​റ്റാ​തെ വ​ന്നു. അ​ത് സ​ന്തോ​ഷേ​ട്ട​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

സ​ന്തോ​ഷേ​ട്ട​നെ ക​ളി​യാ​ക്കാ​ൻ വേ​ണ്ടി ആ ​രാ​ത്രി വി​ളി​ച്ച​താ​ണ് എ​ന്നാ​ണ് അ​ദ്ദേ​ഹം ധ​രി​ച്ച​ത് എ​ന്ന് തോ​ന്നു​ന്നു. ഞാ​ൻ വ​ർ​ക്ക് ചെ​യ്യാ​ത്ത എ​നി​ക്കൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത സി​നി​മ. ചേ​ത​മി​ല്ലാ​ത്ത ഒ​രു ഉ​പ​കാ​രം ചെ​യ്യാ​ൻ പോ​യ​താ​ണ് ഞാ​ൻ. അ​ത് സ​ന്തോ​ഷേ​ട്ട​നെ ക​ളി​യാ​ക്കാ​ൻ വേ​ണ്ടി മ​നഃ​പൂ​ർ​വം ചെ​യ്ത​താ​ണ് എ​ന്ന് അ​ദ്ദേ​ഹം തെ​റ്റി​ദ്ധ​രി​ച്ചു.

ഞാ​നു​മാ​യി ന​ല്ല സൗ​ഹൃ​ദ​മു​ള്ള ആ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ർ​ഷ​ങ്ങ​ളാ​യി അ​ദ്ദേ​ഹം എ​ന്‍റെ നാ​ടാ​യ ഗു​രു​വാ​യൂ​രി​ൽ ആ​ണ് താ​മ​സി​ക്കു​ന്ന​ത്. കു​റ​ച്ചു​കാ​ല​മാ​യി അ​ദ്ദേ​ഹം ഞാ​ൻ വ​ർ​ക്ക് ചെ​യ്യു​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടെ​ങ്കി​ലും ഗു​രു​വാ​യൂ​രി​ൽ വ​ച്ച് പ​ല​പ്പോ​ഴും കാ​ണാ​റു​ണ്ട്. ന​ല്ല പ​രി​ച​യ​മു​ള്ള ഒ​രാ​ൾ വെ​റും തെ​റ്റി​ദ്ധാ​ര​ണ​യു​ടെ പേ​രി​ൽ എ​ന്‍റെ പ​ട്ട​ട കാ​ണാ​ൻ പോ​ലും നീ ​വ​ര​രു​ത് പ​റ​ഞ്ഞ​പ്പോ​ൾ അ​ത് എ​നി​ക്ക് വ​ലി​യ സ​ങ്ക​ട​മാ​യി.

അ​തി​നു​ശേ​ഷം ഞാ​ൻ അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ചി​ട്ടി​ല്ല. ഇ​ന്ന​ലെ ഈ ​വാ​ർ​ത്ത കേ​ട്ട​പ്പോ​ൾ എ​ന്‍റെ വാ​ട്സാ​പ്പി​ൽ കി​ട​ക്കു​ന്ന ആ ​വോ​യി​സ് ഞാ​ൻ ഒ​ന്നു​കൂ​ടി കേ​ട്ടു. ഇ​ന്ന് ഞാ​ൻ ഗു​രു​വാ​യൂ​ർ ഉ​ണ്ട്. ഈ ​ലോ​ക​ത്ത് നി​ന്ന് അ​ദ്ദേ​ഹം പ​ടി​യി​റ​ങ്ങി​പ്പോ​കു​ന്ന ഈ ​ദി​വ​സം അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ഞാ​ൻ പോ​കു​ന്നി​ല്ല.

കാ​ണാ​ൻ പോ​യാ​ൽ അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​ന് പോ​ലും ഇ​ഷ്ട​പ്പെ​ട്ടെ​ന്ന് വ​രി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​ൻ ക​ഴി​ഞ്ഞി​ല്ല​ല്ലോ എ​ന്ന സ​ങ്ക​ട​ത്തോ​ടെ സ​ന്തോ​ഷേ​ട്ട​ന്‍റെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി നേ​രു​ന്നു''.

Tags : sidhhu panakal santhosh nair

Recent News

Corehub Up