x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ലിമു​മാ​യി കാ​ല​ങ്ങ​ളാ​യി സൂ​ക്ഷി​ക്കു​ന്ന ബ​ന്ധം അ​റ്റു​പോ​കു​ന്പോ​ൾ വ​ലി​യ വേ​ദ​ന തോ​ന്നു​ന്നു: സു​രേ​ഷ് ഗോ​പി


Published: June 7, 2026 11:08 AM IST | Updated: June 7, 2026 11:08 AM IST

കൊച്ചി: നട​നും സം​വി​ധാ​യ​ക​നു​മാ​യ സ​ലിം കു​മാ​റി​ന്‍റെ വി​ട​വാ​ങ്ങ​ലി​ലു​ള്ള വേ​ദ​ന പ​ങ്കു​വ​ച്ച് ന​ട​നും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി. എ​ല്ലാ വി​ട​വാ​ങ്ങ​ലു​ക​ളും വേ​ദ​ന​യാ​ണെ​ങ്കി​ലും ഹൃ​ദ​യ​ത്തി​ല്‍ സൂ​ക്ഷി​ക്കു​ന്ന​വ​ര്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ അ​തി​ന്‍റെ ആ​ഘാ​തം വ​ള​രെ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്ന് സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു.

സ​ലിം കു​മാ​റി​ന്‍റെ ഭൗ​തി​ക ശ​രീ​ര​ത്തി​ന് ആ​ദ​ര​മ​ര്‍​പ്പി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി. വ​ര്‍​ഷ​ങ്ങ​ളാ​യി സൂ​ക്ഷി​ക്കു​ന്ന ഈ ​ബ​ന്ധം അ​റ്റു​പോ​കു​ന്ന​ത് വ​ലി​യ വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​രി​ക്ക് വേ​റി​ട്ട ഭാ​വം കൊ​ണ്ടു​വ​ന്ന​യാ​ളാ​ണ് സ​ലിം കു​മാ​ർ. സ​ലീ​മി​ന്‍റെ രാ​ഷ്ട്രീ​യ​മാ​യി ചേ​ര്‍​ന്ന് പോ​കു​ന്ന​താ​യി​രു​ന്നി​ല്ല ത​ന്‍റെ രാ​ഷ്ട്രീ​യം. എ​ന്നാ​ല്‍ അ​തി​ലു​മ​പ്പു​റം എ​ക്കാ​ല​വും വ​ലി​യ സൗ​ഹൃ​ദം സൂ​ക്ഷി​ച്ചി​രു​ന്നു.

പ്രേ​ക്ഷ​ക​ര്‍​ക്കാ​യി ഒ​ട്ടേ​റെ സ​ന്ദേ​ശ​ങ്ങ​ള്‍ ബാ​ക്കി​വ​ച്ചാ​ണ് സ​ലിം കു​മാ​ര്‍ യാ​ത്ര​യാ​കു​ന്ന​ത്. സ​ലി​മി​ന്‍റെ
ആ​ത്മാ​വി​ന്‍റെ നി​ത്യ​ശാ​ന്തി​ക്കാ​യി പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags : suresh gopi salim kumar

Recent News

Corehub Up