x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​തി എ​ന്താ​ണോ പ​റ​യു​ന്ന​ത് അ​ത് സ്വീ​ക​രി​ക്കു​ന്നു​: കു​ക്കു പ​ര​മേ​ശ്വ​ര​ൻ  


Published: December 11, 2025 02:52 PM IST | Updated: December 11, 2025 02:58 PM IST

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ‘അ​മ്മ’ സം​ഘ​ട​ന​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​പേ​ഴ്സ​നു​മാ​യ കു​ക്കു പ​ര​മേ​ശ്വ​ര​ന്‍. കോ​ട​തി എ​ന്താ​ണോ പ​റ​യു​ന്ന​ത് അ​ത് സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ കു​ക്കു കോ​ട​തി കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി​യെ​ന്നും അ​ത് ന​മ്മ​ള്‍ എ​ന്തി​നാ​ണ് മ​റ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും കു​ക്കു ചോ​ദി​ച്ചു. 

‘‘എ​നി​ക്കൊ​രു പ്ര​ശ്ന​മു​ണ്ടാ​യി കോ​ട​തി​യി​ൽ പോ​യി, അ​വ​സാ​നം വി​ധി വ​രു​മ്പോ​ൾ അ​ത് ന​മു​ക്ക് എ​തി​രാ​ണെ​ങ്കി​ൽ പോ​ലും അ​തു ന​മ്മ​ൾ സ്വീ​ക​രി​ക്കേ​ണ്ടി വ​രും. ഇ​ന്ത്യ​ൻ പൗ​ര എ​ന്ന നി​ല​യി​ൽ അ​ത് പി​ന്തു​ട​രാ​ൻ ന​മ്മ​ളെ​ല്ലാം ബാ​ധ്യ​സ്ഥ​രാ​ണ്. കോ​ട​തി കു​റ്റ​ക്കാ​രെ ശി​ക്ഷി​ച്ചി​ട്ടു​ണ്ട്. അ​തി​നെ ന​മ്മ​ൾ എ​ന്തി​നാ​ണ് മ​റ​യ്ക്കു​ന്ന​ത്. എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​യ്ക്കു നേ​രെ ഇ​ങ്ങ​നെ​യൊ​രു ഭ​യാ​ന​ക​മാ​യ സം​ഭ​വം ന​ട​ന്നു എ​ന്ന​ത​ല്ലേ ച​ർ​ച്ച ചെ​യ്യേ​ണ്ട​ത്.

അ​തൊ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്, അ​ത് സ​ഹി​ക്കാ​ൻ പ​റ്റാ​ത്ത കാ​ര്യ​മാ​ണ്. അ​തി​നെ​തി​രാ​യി എ​ന്തൊ​ക്കെ​യാ​ണ് ചെ​യ്യേ​ണ്ട​ത് എ​ന്നാ​ണ് ഇ​നി ആ​ലോ​ചി​ക്കേ​ണ്ട​ത്. യ​ഥാ​ർ​ഥ കു​റ്റ​ക്കാ​രെ പോ​ലീ​സും നി​യ​മ വ്യ​വ​സ്ഥ​യു​മ​ല്ലേ ക​ണ്ടു​പി​ടി​ക്കേ​ണ്ട​ത്. ജ​ന​ങ്ങ​ളോ മാ​ധ്യ​മ​ങ്ങ​ളോ അ​ല്ല ക​ണ്ടു​പി​ടി​ക്കേ​ണ്ട​ത്.

ഐ​എ​ഫ്എ​ഫ്‌​കെ​യി​ലെ അ​വ​ള്‍​ക്കൊ​പ്പം ഹാ​ഷ്ടാ​ഗ് ആ​വ​ശ്യ​മാ​ണ്. അ​വ​ള്‍​ക്കൊ​പ്പം അ​ല്ല എ​ന്ന് ഞ​ങ്ങ​ള്‍ പ​റ​ഞ്ഞി​ട്ടി​ല്ല. ഹാ​ഷ്ടാ​ഗ് വ​യ്ക്കി​ല്ല എ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ഐ​എ​ഫ്എ​ഫ്‌​കെ ഉ​ദ്ഘാ​ട​നം നാ​ളെ​യാ​ണ്. കു​ക്കു പ​ര​മേ​ശ്വ​ര​ന്‍ പ​റ​ഞ്ഞു. ബാ​ബു​രാ​ജി​ന്‍റെ വി​മ​ര്‍​ശ​ന​ത്തോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും കു​ക്കു പ​ര​മേ​ശ്വ​ര​ന്‍ പ​റ​ഞ്ഞു.

Tags : dileepcase cuckoo parameswaran

Recent News

Corehub Up