സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആരെയും പേരെടുത്ത് പരാമർശിക്കാതെയാണ് കുറിപ്പെങ്കിലും ചെയ്തു കൂട്ടിയ അപരാധങ്ങളിൽ പലർക്കും കൃത്യമായ തിരിച്ചടി കാലം നൽകുന്നുവെന്നാണ് അതിലെ വാക്കുകൾ.
നമ്മുടെ നാട്ടിലിപ്പോൾ കാവ്യനീതിയുടെ കാലമാണെന്നും ചെയ്തു കൂട്ടിയ അപരാധങ്ങൾക്ക് പലർക്കും കാലം കൃത്യമായ തിരിച്ചടി നൽകുന്നുണ്ടെന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.
നമ്മുടെ നാട്ടിലിപ്പോൾ കാവ്യനീതിയുടെ കാലമാണ്. ചെയ്തു കൂട്ടിയ അപരാധങ്ങൾക്ക് പലർക്കും കൃത്യമായ തിരിച്ചടി കാലം നൽകുന്നു. ഉപജാപകവൃന്ദത്തിന്റെ ആർപ്പു വിളികളിലൂടെ സ്വയം രാജാവാകാൻ ശ്രമിച്ചവർക്ക് അടിപതറുന്നു.
അവഗണിച്ച് മാറ്റിയ കല്ലുകൾ മൂലക്കല്ലായി മാറുന്നു. അനീതിയും അധാർമികതയും അസത്യവും അതിരു കടക്കുമ്പോൾ കാലമേർപ്പെടുത്തുന്ന ബാലൻസിംഗ് തന്ത്രമാണ് ഈ കാവ്യനീതി. അതിനെ തടുക്കാൻ പണത്തിനോ അധികാരത്തിനോ കുതന്ത്രങ്ങൾക്കോ ആവില്ല. പലതും ഇനിയും നമ്മൾ കാണാൻ കിടക്കുന്നു.’’ വിനയന്റെ വാക്കുകൾ.
Tags : vinayan movie news malayalam movie