x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡീ​പ് ഫേ​ക്ക് വീ​ഡി​യോ; കോ​ണ്‍​ഗ്ര​സി​നെ​തി​രെ കേ​സെ​ടു​ത്ത് ഡ​ല്‍​ഹി പോ​ലീ​സ്


Published: September 14, 2025 06:06 AM IST | Updated: September 14, 2025 06:06 AM IST

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും മാ​താ​വി​നും എ​തി​രാ​യ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​യി​ല്‍ കേ​സെ​ടു​ത്ത് ഡ​ല്‍​ഹി പോ​ലീ​സ്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ​യും ഐ​ടി സെ​ല്ലി​നെ​യും പ്ര​തി​ച്ചേ​ര്‍​ത്താ​ണ് കേ​സെ​ടു​ത്ത​ത്.

വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. ബി​ഹാ​ര്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലാ​യി​രു​ന്നു മോ​ദി​യു​ടെ​യും മാ​താ​വി​ന്‍റെ​യും എ​ഐ വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ബി​ജെ​പി​യു​ടെ ഡ​ല്‍​ഹി തെ​ര​ഞ്ഞെ​ടു​പ്പ് സെ​ല്ല് ക​ണ്‍​വീ​ന​ര്‍ സ​ങ്കേ​ത് ഗു​പ്ത​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ത​ന്നെ വോ​ട്ടി​ന് വേ​ണ്ടി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് സ്വ​പ്ന​ത്തി​ല്‍ മോ​ദി​യോ​ട് അ​മ്മ അ​പേ​ക്ഷി​ക്കു​ന്ന​താ​ണ് വീ​ഡി​യോ.​ വീ​ഡി​യോ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മാ​താ​വി​ന്‍റെ അ​ന്ത​സി​നെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും നോ​ര്‍​ത്ത് അ​വ​ന്യൂ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Tags : aivideo

Recent News

Corehub Up