x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗാ​ള്‍ തൂ​ത്തു​വാ​രി ബി​ജെ​പി; മ​മ​ത സ​ർ​ക്കാ​ർ പു​റ​ത്തേ​ക്ക്


Published: May 4, 2026 12:50 PM IST | Updated: May 4, 2026 03:47 PM IST

കോ​ല്‍​ക്ക​ത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ കുത്തക അവസാനിപ്പിച്ച് ബിജെപി. വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ ബം​ഗാ​ളി​ല്‍ ബി​ജെ​പി​ക്ക് വ​ന്‍ മു​ന്നേ​റ്റം. ആ​കെ 294 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 190 ഇ​ട​ത്തും ബി​ജെ​പി​ക്കാ​ണ് മു​ൻ​തൂ​ക്കം.

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന് 98 ഇ​ട​ത്ത് മാ​ത്ര​മാ​ണ് ലീ​ഡു​ള്ള​ത്. വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം കാ​ഴ്ച​വ​ച്ചെ​ങ്കി​ലും പി​ന്നീ​ട് ബി​ജെ​പി ലീ​ഡ് നി​ല ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു. സി​പി​എ​മ്മി​ന് ഒ​രു സീ​റ്റി​ൽ ലീ​ഡു​ണ്ട്.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും താ​ര​തി​ള​ക്ക​മു​ള്ള മ​ണ്ഡ​ല​മാ​യ ഭ​ബാനി​പൂ​രി​ല്‍ ആ​ദ്യ​ഘ​ട്ടം പി​ന്നി​ലേ​ക്ക് പോ​യെ​ങ്കി​ലും പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ടി​യാ​യ സു​വേ​ന്ദു അ​ധി​കാ​രി​യാ​യി​രു​ന്നു ഇ​വി​ടെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി.

ബം​ഗാ​ളി​ൽ ആ​ദ്യ​മാ​യി അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ഈ ​ത​ന്ത്ര​ങ്ങ​ളെ​ല്ലാം ഫ​ലം ക​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഫ​ല​സൂ​ച​ന​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ഇ​തോ​ടെ 15 വ​ർ​ഷം നീ​ണ്ട മ​മ​ത യുഗത്തിന് ഇതോടെ അവസാനമാകും.

അ​തേ​സ​മ​യം 89 ല​ക്ഷം വോ​ട്ട​ർ​മാ​രെ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​ച്ചൊ​ല്ലി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും മ​മ​താ ബാ​ന​ർ​ജി​യും ത​മ്മി​ൽ വ​ലി​യ ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ഈ ​വോ​ട്ട​ർ​മാ​രു​ടെ അ​ഭാ​വം തി​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ വ​ലി​യ രീ​തി​യി​ൽ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

 

Tags : bengal election tmc

Recent News

Corehub Up