x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് ഷോ ​ന​ട​ത്തി; വി​ജ​യ്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു


Published: April 16, 2026 11:59 AM IST | Updated: April 16, 2026 12:09 PM IST

ചെ​ന്നൈ: മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് ഷോ ​ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ​യ്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ചെ​ന്നൈ ടി ​ന​ഗ​റി​ൽ റോ​ഡ് ഷോ ​ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് വി​ജ​യ്‍​ക്കെ​തി​രെ ചെ​ന്നൈ മാ​മ്പ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വി​ജ​യ്‍​യെ കൂ​ടാ​തെ പാ​ർ​ട്ടി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ടി ​ന​ഗ​ർ സ്ഥാ​നാ​ർ​ഥി​യു​മാ​യ എ​ൻ.​ആ​ന​ന്ദ്, ദ​ക്ഷി​ണ ചെ​ന്നൈ ജി​ല്ലാ സെ​ക്ര​ട്ട​റി അ​പ്പു​നു എ​ന്നി​വ​ർ​ക്കെ​തി​രെ​യും എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

നി​ശ്ചി​ത വേ​ദി​യി​ൽ പ​രി​പാ​ടി ന​ട​ത്താ​ൻ മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് ലം​ഘി​ച്ചു​കൊ​ണ്ട് ടി ​ന​ഗ​ർ, തൗ​സ​ൻ​ഡ് ലൈ​റ്റ്‌​സ്, എ​ഗ്മൂ​ർ തു​ട​ങ്ങി​യ തി​ര​ക്കേ​റി​യ മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് വി​ജ​യ് റോ​ഡ് ഷോ ​സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Tags : roadshow police case Vijay tamilnadu

Recent News

Corehub Up