'സത്ലജ്’ സിനിമ
ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകനായ ജസ്വന്ത് സിംഗ് ഖൽറയുടെ ജീവിതവും തിരോധാനവും ആസ്പദമാക്കിയുള്ള ‘സത്ലജ്’ സിനിമ ഒടിടി പ്ലാറ്റ്ഫോമിൽനിന്നു നീക്കം ചെയ്തതിനു പിന്നാലെ സിനിമയുടെ ഉള്ളടക്കം വിലയിരുത്താൻ കേന്ദ്രസർക്കാർ പ്രത്യേക സമിതി രൂപവത്കരിച്ചു.
സിനിമ വിശദമായി വിലയിരുത്താനും തുടർനടപടിക്കുമായാണ് കേന്ദ്ര ഐടി മന്ത്രാലയം ഉന്നതതലത്തിലുള്ള വകുപ്പുതല സമിതി രൂപവത്കരിച്ചത്.
സീ5 ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സിനിമ രണ്ടു ദിവസത്തിനുശേഷം നീക്കം ചെയ്തതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ തുടർനടപടി.
Tags : Sutlej movie content evaluate Committee Cinima