x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐഐടി ബോംബെയുടെ പേരിൽ വിവാദം കത്തുന്നു


Published: November 26, 2025 11:25 PM IST | Updated: November 26, 2025 11:25 PM IST

മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ വി​​​​ഖ്യാ​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഐ​​​​ഐ​​​​ടി ബോം​​​​ബെ​​​​യു​​​​ടെ പേ​​​​ര് ഐ​​​​ഐ​​​​ടി മും​​​​ബൈ എ​​​​ന്നാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്കും വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നും ക​​​​ത്ത​​​​യ​​​​യ്ക്കു​​​​മെ​​​​ന്ന് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സ്.

ഐ​​​​ഐ​​​​ടി ബോം​​​​ബെ​​​​യി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​നി​​​​ടെ കേ​​​​ന്ദ്ര ശാ​​​​സ്ത്ര സാ​​​​ങ്കേ​​​​തി​​​​ക വ​​​​കു​​​​പ്പ് മ​​​​ന്ത്രി ജി​​​​തേ​​​​ന്ദ്ര സിം​​​​ഗ് ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യാ​​​​ണ് വി​​​​വാ​​​​ദ​​​​ത്തി​​​​നു തി​​​​രി​​​​കൊ​​​​ളു​​​​ത്തി​​​​യ​​​​ത്. ഐ​​​​ഐ​​​​ടി ബോം​​​​ബെ​​​​യു​​​​ടെ പേ​​​​ര് മാ​​​​റ്റി​​​​ല്ലെ​​​​ന്നു മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ​​​​തി​​​​രേ രൂ​​​​ക്ഷവി​​​​മ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണ് എം​​​​എ​​​​ൻ​​​​എ​​​​സ് ത​​​​ല​​​​വ​​​​ൻ രാ​​​​ജ് താ​​​​ക്ക​​​​റെ ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്.

ബോം​​​​ബെ​​​​യു​​​​ടെ പേ​​​​ര് മും​​​​ബൈ ആ​​​​ക്കാ​​​​ൻ ഏ​​​​റ്റ​​​​വുമ​​​​ധി​​​​കം പ​​​​രി​​​​ശ്ര​​​​മി​​​​ച്ച​​​​ത് ബി​​​​ജെ​​​​പി നേ​​​​താ​​​​വ് രാം ​​​​നാ​​​​യി​​​​ക് ആ​​​​ണെ​​​​ന്ന് നാ​​​​ഗ്പു​​​​രി​​​​ൽ ഇ​​​​ന്ന​​​​ലെ ഫ​​​​ഡ്നാ​​​​വി​​​​സ് പ്ര​​​​സ്താ​​​​വി​​​​ച്ചു. “ബോം​​​​ബെ എ​​​​ന്ന​​​​ല്ല, ഞ​​​​ങ്ങ​​​​ൾ എ​​​​ല്ലാ​​​​യ്പോഴും മും​​​​ബൈ എ​​​​ന്നാ​​​​ണു പ​​​​റ​​​​യാ​​​​റ്. ബോം​​​​ബെ എ​​​​ന്നു​​​​ള്ള​​​​ത് മാ​​​​റ്റി മും​​​​ബൈ ആ​​​​ക്കാ​​​​ൻ ഞ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശ്ര​​​​മി​​​​ക്കു​​​​ന്നു.

ഐ​​​​ഐ​​​​ടി ബോം​​​​ബെ​​​​യു​​​​ടെ പേ​​​​ര് മാ​​​​റ്റി ഐ​​​​ഐ​​​​ടി മും​​​​ബൈ എ​​​​ന്നാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കും വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി​​​​ക്കും ക​​​​ത്ത​​​​യ​​​​യ്ക്കും” -​​​​ ഫ​​​​ഡ്നാ​​​​വി​​​​സ് പ​​​​റ​​​​ഞ്ഞു. ഐ​​​ഐ​​​ടി മും​​​ബൈ എ​​​ന്നാ​​​ക്ക​​​ണ​​​മെ​​​ന്നും ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ പേ​​​​ര് മും​​​​ബൈ ഹൈ​​​​ക്കോ​​​​ട​​​​തി എ​​​​ന്നാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ബി​​​​ജെ​​​​പി നേ​​​​താ​​​​വ് കി​​​​രി​​​​ത് സോ​​​​മ​​​​യ്യ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഇ​​​​ന്ന​​​​ലെ ഐ​​​​ഐ​​​​ടി ബോം​​​​ബെ​​​​യ്ക്കു പു​​​​റ​​​​ത്ത് ‘ഐ​​​​ഐ​​​​ടി മും​​​​ബൈ’ എ​​​​ന്നെ​​​​ഴു​​​​തി​​​​യ ബാ​​​​ന​​​​ർ എം​​​​എ​​​​ൻ​​​​എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ സ്ഥാ​​​​പി​​​​ച്ചു. 1958ലാ​​​​ണ് ഐ​​​​ഐ​​​​ടി ബോം​​​​ബെ സ്ഥാ​​​​പി​​​​ത​​​​മാ​​​​യ​​​​ത്. 1995ലാ​​​​ണ് ബോം​​​​ബെ​​​​യു​​​​ടെ പേ​​​​ര് മും​​​​ബൈ എ​​​​ന്നാ​​​​ക്കി മാ​​​​റ്റി​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ, ഐ​​​​ഐ​​​​ടി​​​​യു​​​ടെ​​​യും ഹൈ​​​​ക്കോ​​​​ട​​​​തി​​​യു​​​ടെ​​​യും പേ​​​​ര് മാ​​​​റ്റി​​​​യി​​​​ട്ടി​​​​ല്ല. ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മ​​​ദ്രാ​​​സി​​​ന്‍റെ പേ​​​ര് ചെ​​​ന്നൈ എ​​​ന്നാ​​​ക്കി​​​യെ​​​ങ്കി​​​ലും ഐ​​​ഐ​​​ടി മ​​​ദ്രാ​​​സ്, മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി എ​​​ന്നു പേ​​​രു​​​ക​​​ൾ മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്നു.

Tags : IIT Bombay Fadnavis Maharashtra CM Devendra Fadnavis

Recent News

Corehub Up