x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യെ​ന്ന കേ​സ്; നി​ശാ​ന്ത് അ​ഗ​ർ​വാ​ൾ ജ​യി​ൽ മോ​ചി​ത​നാ​കും


Published: December 2, 2025 01:38 AM IST | Updated: December 2, 2025 01:38 AM IST

നാ​ഗ്പൂ​ർ: പാ​ക്കി​സ്ഥാ​ന് പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യെ​ന്ന കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ബ്ര​ഹ്മോ​സ് എ​യ്റോ​സ്പേ​സ് ലി​മി​റ്റ​ഡി​ലെ ശാ​സ്ത്ര​ജ്ഞ​ൻ നി​ശാ​ന്ത് അ​ഗ​ർ​വാ​ളി​നെ​തി​രെ ചു​മ​ത്തി​യി​രു​ന്ന പ്ര​ധാ​ന വ​കു​പ്പു​ക​ൾ റ​ദ്ദാ​ക്കി.

ഐ​ടി ആ​ക്ട് പ്ര​കാ​ര​വും ഔ​ദ്യോ​ഗി​ക ര​ഹ​സ്യ നി​യ​മ​ത്തി​ലേ​യും പ്ര​ധാ​ന വ​കു​പ്പു​ക​ളാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ നി​ശാ​ന്തി​ന് ജ​യി​ൽ​മോ​ച​ന​ത്തി​നു​ള്ള വ​ഴി തു​റ​ക്കു​ക​യാ​ണ്. 2018ൽ ​ആ​യി​രു​ന്നു നി​ശാ​ന്ത് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

കേ​സി​ൽ കീ​ഴ്ക്കോ​ട​തി നി​ശാ​ന്തി​നെ 14 വ​ർ​ഷ​ത്തേ​ക്കാ​യി​രു​ന്നു ശി​ക്ഷി​ച്ച​ത്. മേ​ൽ കോ​ട​തി​യി​ൽ നി​ന്ന് അ​നു​കൂ​ല ഉ​ത്ത​ര​വ് ല​ഭി​ച്ച​തോ​ടെ​യാ​ണ് ജ​യി​ൽ മോ​ച​നം സാ​ധ്യ​മാ​കു​ന്ന​ത്. ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ സ്വ​ന്തം ഉ​പ​ക​ര​ണ​ത്തി​ൽ സൂ​ക്ഷി​ച്ച​ത് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ നി​ല​നി​ൽ​ക്കു​ന്ന കു​റ്റം.

ഇ​തി​ന് കീ​ഴ്ക്കോ​ട​തി മൂ​ന്ന് വ​ർ​ഷ​ത്തെ ത​ട​വാ​ണ് വി​ധി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ ശേ​ഷം അ​ഗ​ർ​വാ​ൾ ഈ ​ത​ട​വ് കാ​ലാ​വ​ധി ഇ​തി​ന​കം അ​നു​ഭ​വി​ച്ചി​രു​ന്ന​തി​നാ​ലാ​ണ് ജ​യി​ൽ മോ​ച​ന​ത്തി​ന് സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്.

 

Tags : brahmos pakistan Defense secrets Nishant Agarwal

Recent News

Corehub Up