ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കരുതെന്നും ഒരാള്‍ക്ക് ഇളവ് നല്കിയാല് കൂടുതല്‍ പേര് ആവശ്യമുന്നയിച്ച് വരുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി.
നിയമസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളെ വിജയിപ്പിക്കുകയാണ് എംപിമാരുടെ ജോലി. കെ. സുധാരനോട് ചോദിക്കേണ്ട ചോദ്യങ്ങൾ എന്നോട് ചോദിച്ചിട്ട് കാര്യം ഇല്ല. സുധകാരനെ പോലെ വലിയ മനുഷ്യനെ സാന്ത്വനിപ്പിക്കാൻ പോകേണ്ട ഒരാൾ അല്ല താൻ.
അദ്ദേഹം സീറ്റ് വേണമെന്ന് ആവശ്യം ഉന്നയിക്കുമ്പോൾ താൻ പാർലമെന്റ് അംഗങ്ങൾക്ക് സീറ്റ് കൊടുക്കരുതെന്ന് പറയുന്നു. എന്നെ കാണുന്നത് ഒരു ചതുർഥികാണുന്നത് പോലെയാണ് അദ്ദേഹത്തിന്.
എന്നെ കഴിഞ്ഞ കുറെ കാലമായി അപമാനിക്കുന്ന, അവഹേളിക്കുന്ന, അപകീർത്തിപ്പെടുത്തുന്ന ആളുകളെ ആരെയെങ്കിലുമാണ് സ്ഥാനാർഥിയായി കൊണ്ടുവരുന്നതെങ്കിൽ അതിനെ ഒക്കെ വിനാശ കാലേ വിപരീത ബുദ്ധിയെന്നെ പറയാൻ കഴിയൂ.
കാസർഗോട്ടെ കോൺഗ്രസ് ഒറ്റകെട്ടായി എതിർക്കുന്ന ഒരാളിന് സീറ്റ് കൊടുത്താൽ ഒരിക്കലും മുന്നണിയുടെ വിജയത്തിന് ഒതുങ്ങുന്ന ഒന്നായിരിക്കില്ല. ഇന്നും ഞാൻ ആ മണ്ഡലം പൊന്നു പോലെ നോക്കുന്നുണ്ടെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
Tags : Rajmohan Unnithan udf election