ന്യൂഡല്‍ഹി: രാജ്യത്തു കൊടുംചൂട് തുടരുന്നതിനിടെ 12 സംസ്ഥാനങ്ങളില്‍ കാട്ടുതീയും നിയന്ത്രണാതീതമായി തുടരുന്നു. ഉത്തരാഖണ്ഡിനും ഗുജറാത്തിനും ആന്ധ്രയ്ക്കും ഇടയിലുള്ള മേഖലയിലാണ് കാട്ടുതീ വ്യാപകം.
മനുഷ്യജീവന് ഇതുവരെ ഭീഷണിയില്ലെങ്കിലും ആയിരക്കണക്കിന് വന്യജീവികൾ കാട്ടുതീയില്‍ അകപ്പെട്ടതായി വനംവകുപ്പ് പറയുന്നു.
മധ്യപ്രദേശിലെ കാടുകളില്‍ മാത്രം 634 ഇടങ്ങളില്‍ വലിയ തോതില്‍ തീ പടര്‍ന്നതായി ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലും ഇത് 465 ഇടങ്ങളിൽ തീ പടരുന്നുണ്ട്. ആന്ധ്രയിലെ വനങ്ങളിൽ 400 ഇടങ്ങളിലും തീ തുടരുകയാണ്.
Tags : Extreme heat forest fires twelve states