x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ കു​ട്ടി​ക​ളാ​യേ​നെ'; ചി​രാ​ഗ് പാ​സ്വാ​നു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ക​ങ്ക​ണ റ​ണാ​വ​ത്ത്


Published: April 16, 2026 07:54 PM IST | Updated: April 16, 2026 07:54 PM IST

ന്യൂ​ഡ​ൽ​ഹി: ലോ​ക്ജ​ന​ശ​ക്തി പാ​ർ​ട്ടി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ചി​രാ​ഗ് പാ​സ്വാ​നും താ​നും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത്. പൊ​തു​പ​രി​പാ​ടി​ക​ളി​ൽ ഇ​രു​വ​രെ​യും ഒ​ന്നി​ച്ചു ക​ണ്ട​തോ​ടെ​യാ​ണ് ഇ​വ​ർ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ൽ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യ​ത്. എ​ന്നാ​ൽ ചി​രാ​ഗ് ത​ന്‍റെ ന​ല്ലൊ​രു സു​ഹൃ​ത്ത് മാ​ത്ര​മാ​ണെ​ന്ന് ക​ങ്ക​ണ എ​എ​ൻ​ഐ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

"ചി​രാ​ഗ് വെ​റും സു​ഹൃ​ത്താ​ണ്. അ​ദ്ദേ​ഹ​ത്തെ കാ​ണു​മ്പോ​ൾ ഒ​രു സു​ഹൃ​ത്തി​നെ കാ​ണു​ന്ന പോ​ലെ​യേ തോ​ന്നാ​റു​ള്ളൂ. സ​ത്യ​സ​ന്ധ​മാ​യി പ​റ​യ​ട്ടെ, ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ണ​യ​മൊ​ന്നു​മി​ല്ല. ഞ​ങ്ങ​ൾ പ​ര​സ്പ​രം അ​റി​യാ​ൻ തു​ട​ങ്ങി​യി​ട്ട് പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. പ​ത്ത് വ​ർ​ഷം മു​മ്പ് അ​ദ്ദേ​ഹം എ​ന്‍റെ കൂ​ടെ ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ ഞ​ങ്ങ​ൾ​ക്ക് കു​ട്ടി​ക​ളാ​യേ​നെ" - ക​ങ്ക​ണ ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തെ കാ​ണു​മ്പോ​ൾ വ​ള​രെ പോ​സി​റ്റീ​വ് ആ​യ ഒ​രു അ​നു​ഭ​വം തോ​ന്നാ​റു​ണ്ട്. സി​നി​മാ പ​ശ്ചാ​ത്ത​ല​മു​ള്ള ആ​ളാ​യ​തു​കൊ​ണ്ട് ത​ന്നെ ത​ങ്ങ​ൾ ത​മ്മി​ൽ ഒ​രു പ്ര​ത്യേ​ക ബ​ന്ധ​മു​ണ്ടെ​ന്നും എ​ന്നാ​ൽ അ​തി​ൽ പ്ര​ണ​യ​മി​ല്ലെ​ന്നും ക​ങ്ക​ണ കൂ​ട്ടി​ച്ചേ​ർ​ത്തു. 2011-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'മി​ലെ ന ​മി​ലെ ഹം' ​എ​ന്ന ചി​ത്ര​ത്തി​ൽ ക​ങ്ക​ണ​യും ചി​രാ​ഗും ഒ​ന്നി​ച്ചു അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ചി​രാ​ഗ് പാ​സ്വാ​ന്‍റെ ആ​ദ്യ സി​നി​മ​യാ​യി​രു​ന്നു ഇ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​രു​വ​രും രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ് പ​ഴ​യ സൗ​ഹൃ​ദം വീ​ണ്ടും മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടി​യ​ത്. ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ജീ​വി​തം പ്ര​മേ​യ​മാ​യ 'എ​മ​ർ​ജ​ൻ​സി' എ​ന്ന ചി​ത്ര​മാ​ണ് ക​ങ്ക​ണ​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ​ത്. സി​നി​മ സം​വി​ധാ​നം ചെ​യ്ത​തും ക​ങ്ക​ണ ത​ന്നെ​യാ​യി​രു​ന്നു.

Tags : Kangana Ranaut Chirag Paswan Latest News

Recent News

Corehub Up