x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്ത് ഇ​ന്ത്യ​യും ഇ​റാ​നും; അ​രാ​ഗ്ചി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ


Published: May 15, 2026 01:16 PM IST | Updated: May 15, 2026 02:01 PM IST

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യും ആ​ഗോ​ള ഊ​ർ​ജ പ്ര​തി​സ​ന്ധി​യും മു​ൻ​നി​ർ​ത്തി ഇ​ന്ത്യ​യും ഇ​റാ​നും ത​മ്മി​ൽ നി​ർ​ണാ​യ​ക ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ബ്രി​ക്സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് അ​ബ്ബാ​സ് അ​ര​ഘ്ചി​യും വെ​ള്ളി​യാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​റാ​ൻ യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത പാ​ത​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചും ഇ​ന്ധ​ന വി​ത​ര​ണ ത​ട​സ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​നേ​താ​ക്ക​ളും വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. പ​ശ്ചി​മേ​ഷ്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​തീ​വ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും അ​തി​ന്‍റെ ആ​ഗോ​ള പ്ര​ത്യാ​ഘാ​ത​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ മു​ഖ്യ ച​ർ​ച്ചാ​വി​ഷ​യ​മാ​യി. പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള ഉ​ഭ​യ​ക​ക്ഷി കാ​ര്യ​ങ്ങ​ളും ഇ​രു​നേ​താ​ക്ക​ളും പ​ങ്കു​വെ​ച്ചു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക്, ചെ​ങ്ക​ട​ൽ തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്ട്ര ജ​ല​പാ​ത​ക​ളി​ലൂ​ടെ​യു​ള്ള സു​ര​ക്ഷി​ത​വും ത​ട​സ​മി​ല്ലാ​ത്ത​തു​മാ​യ ക​പ്പ​ൽ ഗ​താ​ഗ​തം ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​വും എ​ൽ​പി​ജി, ക്രൂ​ഡ് ഓ​യി​ൽ ടാ​ങ്ക​റു​ക​ളു​ടെ സു​ര​ക്ഷി​ത പാ​ത​യും ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്.

ഇ​ന്ത്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മേ​യ് 14, 15 തീ​യ​തി​ക​ളി​ൽ ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ബ്രി​ക്സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് എ​സ്. ജ​യ​ശ​ങ്ക​ർ ന​ന്ദി​യ​റി​യി​ച്ചു.

 

Tags : Abbas Aragchi S. Jaishankar Latest News

Recent News

Corehub Up