x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഴി​മ​തി സൂ​ചി​ക​യി​ൽ ഇ​ന്ത്യ 91-ാം സ്ഥാ​ന​ത്ത്


Published: February 11, 2026 12:50 AM IST | Updated: February 11, 2026 12:50 AM IST

ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി സൂ​ചി​ക​യി​ൽ ഇ​ന്ത്യ 91-ാം സ്ഥാ​ന​ത്ത്. ട്രാ​ൻ​സ്‌​പ​ര​ൻ​സി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ക്കി​യ 2025ലെ ​റി​പ്പോ​ര്‍​ട്ടി​ലാ​ണ് 182 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ 91-ാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.

100ൽ 39 ​എ​ന്ന സ്കോ​റാ​ണ് ഇ​ന്ത്യ​ക്ക് ല​ഭി​ച്ച​ത്. പൂ​ജ്യം മു​ത​ൽ 100 വ​രെ​യു​ള്ള സ്കോ​റു​ക​ളി​ൽ പൂ​ജ്യം അ​ഴി​മ​തി​യു​ടെ ഉ​യ​ർ​ന്ന തോ​തി​നെ​യും 100 അ​ഴി​മ​തി തീ​രെ​യി​ല്ലാ​ത്ത സു​താ​ര്യ​മാ​യ പൊ​തു​മേ​ഖ​ല​യെ​യും സൂ​ചി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​യു​ടെ 39 എ​ന്ന സ്കോ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത് അ​ഴി​മ​തി എ​ന്ന​ത് ഒ​രു ഒ​റ്റ​പ്പെ​ട്ട പ്ര​ശ്ന​മ​ല്ലെ​ന്നും മ​റി​ച്ച് ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളു​ടെ​യും സു​താ​ര്യ​ത​യു​ടെ​യും ഇ​ട​യി​ൽ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ഒ​ന്നാ​ണെ​ന്നു​മാ​ണ്.

മു​ൻ വ​ർ​ഷ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​ന്ത്യ​യു​ടെ സ്ഥാ​ന​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ കാ​ണു​ന്നി​ല്ല. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ചെ​റി​യ പു​രോ​ഗ​തി​ക​ൾ പ്ര​ക​ട​മാ​ണെ​ങ്കി​ലും പൊ​തു​മേ​ഖ​ല​യി​ലെ അ​ഴി​മ​തി ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ഴും ഗൗ​ര​വ​ക​ര​മാ​യ പ്ര​ശ്ന​മാ​യി തു​ട​രു​ന്നു​വെ​ന്നാ​ണ് ഈ ​റാ​ങ്ക് സൂ​ചി​പ്പി​ക്കു​ന്ന​ത്. വി​ദ​ഗ്ധ​രു​ടെ​യും ബി​സി​ന​സ് പ്ര​മു​ഖ​രു​ടെ​യും വി​ല​യി​രു​ത്ത​ലു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പൊ​തു​മേ​ഖ​ല​യി​ലെ അ​ഴി​മ​തി​യു​ടെ അ​ള​വ് ഈ ​സൂ​ചി​ക അ​ള​ക്കു​ന്ന​ത്.

Tags : India ranks 91st Corruption Perceptions Index

Recent News

Corehub Up