ബംഗളൂരു: കര്‍ണാടത്തില്‍ നേതൃമാറ്റം ലക്ഷ്യമിട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അനുയായികളും നടത്തുന്ന നീക്കം വഴിത്തിരിവില്‍. ശിവകുമാര്‍ അനുകൂലികളായ എംഎല്‍എമാര്‍ ബംഗളൂരുവിലെ ഹോട്ടലില്‍ ഒത്തുകൂടി ഭാവി പരിപാടികൾ ആലോചിച്ചു.
നേതൃമാറ്റം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് അടിയന്തരമായി ഇടപെടണമെന്നാണ് മഗഡി എംഎല്‍എയായ എച്ച്.സി. ബാലകൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആവശ്യം. സമാന നിലപാടുള്ള എംഎല്‍എമാരെ ഓരോരുത്തരെയായി ക്ഷണിച്ചാണ് യോഗം സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് ആറിന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിനുശേഷം മറ്റൊരു യോഗംകൂടി ചേരുമെന്നും അദ്ദേഹം പറഞ്ഞു. സി.പി. യോഗേശ്വര്‍, എച്ച്.ഡി. രംഗനാഥ്, ഗണേഷ് ഹുക്കേരി, മന്താര്‍ ഗൗഡ, നയന മൊട്ടമ്മ തുടങ്ങിയവർ ഇന്നലത്തെ യോഗത്തിലെത്തിയിരുന്നു.
തര്‍ക്കം തുടരുന്നത് അടുത്ത തെരഞ്ഞെടുപ്പിലെ വിജയസാധ്യത ഇല്ലാതാക്കുമെന്നു യോഗം വിലയിരുത്തി. നേതൃമാറ്റ പ്രശ്നത്തില്‍ ഹൈക്കമാന്്ഡ് അന്തിമതീരുമാനം എടുത്തേ തീരൂ എന്നും അവർ പറയുന്നു. മന്ത്രിസഭയിലെ ദളിത് അംഗങ്ങൾ അടുത്തിടെ യോഗംചേർന്ന് സിദ്ധരാമയ്യയോടുള്ള കൂറ് ആവർത്തിക്കുകയും ചെയ്തിരുന്നു.
Tags : Karnataka leadership change D.K. sivakumar