x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖാ​ർ​ഗെ​യു​ടെ പ​രാ​മ​ർ​ശം കോ​ൺ​ഗ്ര​സി​ന്‍റെ ത​ക​ർ​ച്ച​യു​ടെ സൂ​ച​ന; ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി നി​തി​ൻ ന​ബി​ൻ


Published: April 23, 2026 05:48 PM IST | Updated: April 23, 2026 05:48 PM IST

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ സ​മീ​പ​കാ​ല പ്ര​സ്താ​വ​ന​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വും ത​മി​ഴ്‌​നാ​ടി​ന്‍റെ പാ​ർ​ട്ടി ചു​മ​ത​ല​യു​ള്ള നേ​താ​വു​മാ​യ നി​തി​ൻ ന​ബി​ൻ. ഖാ​ർ​ഗെ​യു​ടെ വാ​ക്കു​ക​ൾ കോ​ൺ​ഗ്ര​സി​ന്‍റെ ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി​യെ​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നേ​രി​ടാ​ൻ പോ​കു​ന്ന പ​രാ​ജ​യ ഭീ​തി​യാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ​ക്ക് പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ സം​സാ​ര​മെ​ന്നും ഗു​ജ​റാ​ത്തി​ക​ളേ​യും മ​റ്റും ല​ക്ഷ്യം വെ​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ രാ​ഷ്ട്രീ​യ മാ​ന്യ​ത​യ്ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും നി​തി​ൻ ന​ബി​ൻ പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ​യും എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന്‍റെ​യും ജ​ന​പ്രീ​തി​യി​ൽ കോ​ൺ​ഗ്ര​സ് വി​റ​ളി പൂ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​ത്യേ​കി​ച്ചും ത​മി​ഴ്‌​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി കൈ​വ​രി​ക്കു​ന്ന മു​ന്നേ​റ്റം അ​വ​രെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്നു.

ഒ​രു മു​തി​ർ​ന്ന നേ​താ​വി​ൽ നി​ന്ന് ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത ത​രം​താ​ഴ്ന്ന വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഖാ​ർ​ഗെ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കോ​ൺ​ഗ്ര​സ് രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​ണെ​ന്നും ജ​ന​ങ്ങ​ൾ അ​വ​ർ​ക്ക് വോ​ട്ടി​ലൂ​ടെ മ​റു​പ​ടി ന​ൽ​കു​മെ​ന്നും നി​തി​ൻ ന​ബി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Nitin Nabin Congress Latest News

Recent News

Corehub Up