x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ശി ത​രൂ​രി​ന്‍റെ കാ​ഷ്മീ​ർ പ​രാ​മ​ർ​ശം വി​വാ​ദ​ത്തി​ൽ; കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു


Published: June 21, 2026 10:48 PM IST | Updated: June 21, 2026 10:48 PM IST

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന കോ​ൺ​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​ന്‍റെ പ്ര​സ്താ​വ​ന പാ​ർ​ട്ടി​ക്ക് അ​ക​ത്തു​ത​ന്നെ വ​ലി​യ തി​രി​ച്ച​ടി​യാ​കു​ന്നു. ജ​മ്മു കാ​ഷ്മീ​ർ ല​ഫ്റ്റ​ന​ന്റ് ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ​യു​മാ​യി ശ്രീ​ന​ഗ​റി​ലെ രാ​ജ്ഭ​വ​നി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ശ​ശി ത​രൂ​ർ എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ളെ പ്ര​ശം​സി​ച്ച് കു​റി​പ്പി​ട്ട​ത്.

"ശ്രീ​ന​ഗ​റി​ൽ വെ​ച്ച് ല​ഫ്റ്റ​ന​ന്റ് ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ​യു​മാ​യി മി​ക​ച്ചൊ​രു കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ സാ​ധി​ച്ചു. സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ മാ​റു​ന്ന​തി​ലെ പ്രോ​ത്സാ​ഹ​ജ​ന​ക​മാ​യ പു​രോ​ഗ​തി​യെ​ക്കു​റി​ച്ചും ഞ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. ഞാ​ൻ അ​വി​ടെ എ​ത്തു​മ്പോ​ൾ അ​ദ്ദേ​ഹം കാ​ഷ്മീ​രി റൈ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യും വ​നി​താ സം​ഘ​ട​ന​ക​ളു​മാ​യും സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ന​ല്ല നീ​ക്ക​ത്തെ ഞാ​ൻ സ്വാ​ഗ​തം ചെ​യ്യു​ന്നു. ഇ​നി​യും നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ൾ ബാ​ക്കി​യു​ണ്ട്, ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​മു​ണ്ട്. എ​ങ്കി​ലും കു​റ​ച്ചു​കാ​ല​ത്തി​ന് ശേ​ഷം വ​ലി​യൊ​രു പോ​സി​റ്റീ​വ് എ​ന​ർ​ജി​യോ​ടെ​യാ​ണ് ഞാ​ൻ ആ ​യോ​ഗ​ത്തി​ൽ നി​ന്നും മ​ട​ങ്ങി​യ​ത്," ത​രൂ​ർ കു​റി​ച്ചു.

എ​ന്നാ​ൽ ത​രൂ​രി​ന്‍റെ ഈ ​പോ​സ്റ്റി​നെ​തി​രെ കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ നി​ന്ന് ത​ന്നെ അ​തി​രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. ത​രൂ​ർ കാ​ഷ്മീ​രി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ക​ണ്ട് അ​വി​ടു​ത്തെ യ​ഥാ​ർ​ത്ഥ ഗ്രൗ​ണ്ട് റി​യാ​ലി​റ്റി മ​ന​സി​ലാ​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്ത​ണ​മാ​യി​രു​ന്നു എ​ന്ന് ജ​മ്മു കാ​ഷ്മീ​രി​ലെ കോ​ൺ​ഗ്ര​സ് മു​ഖ്യ വ​ക്താ​വ് ര​വീ​ന്ദ​ർ ശ​ർ​മ തു​റ​ന്ന​ടി​ച്ചു.

കാ​ഷ്മീ​രി​ന്‍റെ സം​സ്ഥാ​ന പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​ക്കി മാ​റ്റി​യ ബി​ജെ​പി ന​ട​പ​ടി​യെ​യും, താ​ഴ്‌​വ​ര​യി​ൽ സാ​ധാ​ര​ണ നി​ല പു​നഃ​സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന​തു​മാ​ണ് കോ​ൺ​ഗ്ര​സ് ഉ​യ​ർ​ത്തു​ന്ന പ്ര​ധാ​ന രാ​ഷ്ട്രീ​യ ആ​യു​ധം.

പാ​ർ​ട്ടി ലൈ​നി​ന് വി​രു​ദ്ധ​മാ​യി കാ​ഷ്മീ​രി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന എം​പി ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള പാ​ർ​ട്ടി​യു​ടെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ച​താ​യാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ​യും വി​ല​യി​രു​ത്ത​ൽ.

Tags : Shashi Tharoor Congress Latest News

Recent News

Corehub Up