ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ തുഷാർ മേത്തയെ സോളിസിറ്റർ ജനറലായി പുനർനിയമിച്ച് സർക്കാരിന്റെ നിയമന സമിതി. മൂന്നു വർഷത്തേക്കാണു നിയമനം.
2018 മുതൽ സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിക്കുന്ന തുഷാർ മേത്തയുടെ പുതിയ കാലാവധി ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
സൂര്യപ്രകാശ് വി. രാജു, എൻ. വെങ്കിട്ടരാമൻ, ഐശ്വര്യ ഭാട്ടി, വിക്രംജി ബാനർജീ, കെ.നടരാജ് എന്നീ അഡീഷണൽ സോളിസിറ്റർ ജനറൽമാരെ മൂന്നു വർഷത്തേക്കുകൂടി വീണ്ടും നിയമിച്ചിട്ടുണ്ട്.
സോളിസിറ്റർ ജനറലായി 2018ലാണ് തുഷാർ മേത്ത ആദ്യമായി ചുമതലയേൽക്കുന്നത്. 2023 ജൂലൈ ഒന്നിന് സർക്കാർ വീണ്ടും ഇദ്ദേഹത്തെ സോളിസിറ്റർ ജനറലായി നിയമിച്ചു. തുടർച്ചയായി എട്ടു വർഷം പദവിയിൽ പൂർത്തിയാക്കുന്ന തുഷാർ മേത്ത ഏറ്റവും കൂടുതൽ കാലം സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ്.
Tags : Tushar Mehta reappointed Solicitor General