x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്‍ സ്റ്റെ​യി​ന്‍​ലെ​സ് സ്റ്റീ​ല്‍ ക​ത്തി​ക​ള്‍ മാ​ത്രം;ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി ഫു​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി


Published: June 21, 2026 11:39 PM IST | Updated: June 21, 2026 11:41 PM IST

പ​​​ര​​​വൂ​​​ര്‍: ഹോ​​​ട്ട​​​ലു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ത്തെ മു​​​ഴു​​​വ​​​ന്‍ ഭ​​​ക്ഷ്യ​​​സം​​​സ്‌​​​ക​​​ര​​​ണ-​​​വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ഭ​​​ക്ഷ​​​ണം തയാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന് തു​​​രു​​​മ്പെ​​​ടു​​​ക്കാ​​​ത്ത​​​തും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള​​​തു​​​മാ​​​യ ക​​​ത്തി​​​ക​​​ളും മ​​​റ്റ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വൂ എ​​​ന്ന് ഫു​​​ഡ് സേ​​​ഫ്റ്റി ആ​​​ന്‍​ഡ് സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ്‌​​​സ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ക​​​ര്‍​ശ​​​ന നി​​​ര്‍​ദേ​​​ശം.

ചി​​​ല ഭ​​​ക്ഷ്യ ബി​​​സി​​​ന​​​സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ തു​​​രു​​​മ്പി​​​ച്ച​​​തും ജീ​​​ര്‍​ണി​​​ച്ച​​​തും പെ​​​യി​​​ന്‍റ് ചെ​​​യ്ത​​​തു​​​മാ​​​യ ക​​​ത്തി​​​ക​​​ളും ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് ഭ​​​ക്ഷ​​​ണം കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ഈ ​​​അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ല്‍.

അ​​​നു​​​യോ​​​ജ്യ​​​മ​​​ല്ലാ​​​ത്ത​​​തും കേ​​​ടു​​​പാ​​​ടു​​​ക​​​ള്‍ വ​​​ന്ന​​​തു​​​മാ​​​യ ക​​​ട്ടിം​​​ഗ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു വ​​​ഴി ഭ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ഭൗ​​​തി​​​ക​​​വും രാ​​​സ​​​പ​​​ര​​​വു​​​മാ​​​യ മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​ന് പു​​​റ​​​മെ സൂ​​​ക്ഷ്മാ​​​ണു​​​ക്ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​വും വ​​​ര്‍​ധി​​​ക്കു​​​മെ​​​ന്ന് അ​​​ഥോ​​​റി​​​റ്റി പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ജാ​​​ഗ്ര​​​താ നി​​​ര്‍​ദേ​​​ശ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ഇ​​​ത് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​ത്തി​​​ന് വ​​​ലി​​​യ തോ​​​തി​​​ല്‍ ഭീ​​​ഷ​​​ണി​​​യു​​​യ​​​ര്‍​ത്തു​​​ന്ന കാ​​​ര്യ​​​മാ​​​ണ്.

ഭ​​​ക്ഷ​​​ണം ത​​​യാ​​​റാ​​​ക്ക​​​ല്‍, സം​​​സ്‌​​​ക​​​ര​​​ണം, പാ​​​ക്കേ​​​ജിം​​​ഗ്, സം​​​ഭ​​​ര​​​ണം എ​​​ന്നി​​​വ​​​യ്ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന എ​​​ല്ലാ പാ​​​ത്ര​​​ങ്ങ​​​ളും ക​​​ട്ടിം​​​ഗ് പ്ര​​​ത​​​ല​​​ങ്ങ​​​ളും വി​​​ഷ​​​ര​​​ഹി​​​ത​​​വും നാ​​​ശ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തു​​​മാ​​​യ വ​​​സ്തു​​​ക്ക​​​ള്‍കൊ​​​ണ്ട് നി​​​ര്‍​മി​​​ച്ച​​​താ​​​യി​​​രി​​​ക്ക​​​ണം. ഇ​​​വ എ​​​പ്പോ​​​ഴും പൂ​​​ര്‍​ണ​​​മാ​​​യും വൃ​​​ത്തി​​​യു​​​ള്ള​​​തും ശു​​​ചി​​​ത്വ​​​മു​​​ള്ള​​​തു​​​മാ​​​യ അ​​​വ​​​സ്ഥ​​​യി​​​ല്‍ മാ​​​ത്ര​​​മേ സൂ​​​ക്ഷി​​​ക്കാ​​​വൂ.

തു​​​രു​​​മ്പോ വി​​​ള്ള​​​ലു​​​ക​​​ളോ ചാ​​​യം ഇ​​​ള​​​കി​​​യ​​​തോ ആ​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ അ​​​വ ഉ​​​ട​​​ന്‍ മാ​​​റ്റി​​​സ്ഥാ​​​പി​​​ക്ക​​​ണം. കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ല്‍ ഇ​​​വ വൃ​​​ത്തി​​​യാ​​​ക്കാ​​​നും സാ​​​നി​​​റ്റൈ​​​സ് ചെ​​​യ്യാ​​​നും സ്ഥാ​​​പ​​​ന ന​​​ട​​​ത്തി​​​പ്പു​​​കാ​​​ര്‍ ത​​​യാ​​​റാ​​​ക​​​ണം. നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ല്‍ വീ​​​ഴ്ചവ​​​രു​​​ത്തു​​​ന്നവ​​​ര്‍​ക്ക് എ​​​തി​​​രേ 2006-ലെ ​​​ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ നി​​​ല​​​വാ​​​ര നി​​​യ​​​മ പ്ര​​​കാ​​​രം ക​​​ടു​​​ത്ത നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ഥോ​​​റി​​​റ്റി മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കി.

Tags : stainless steel knives restaurants strict guidelines Food Safety Authority

Recent News

Corehub Up