കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിനിടെ പോലീസിന് നേരെ വൻ ആക്രമണം
ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിലും പരിസര പ്രദേശങ്ങളിലും തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിനിടെ പോലീസിന് നേരെ വൻ ആക്രമണം. കൊണാട്ട് പ്ലേസിനു സമീപമുണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാർ വാളുകളും ഖുക്രികളും വീശിയതായി ഡൽഹി പോലീസ് അറിയിച്ചു. ഇതുവരെ രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാർ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് സംഘർഷത്തിൽ പരിക്കേറ്റതായി പോലീസ് വ്യക്തമാക്കി.
സംഘർഷത്തിനിടയിൽ ചില പ്രക്ഷോഭകാരികൾ വാളുകളും ഖുക്രികളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് പോലീസിനെ നേരിടുകയായിരുന്നു. ജന്തർമന്തറിലെ പ്രതിഷേധ വേദിയും ടെന്റുകളും പോലീസ് രാത്രിയോടെ പൊളിച്ചുനീക്കിയതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ പ്രവർത്തകർ വീണ്ടും സ്ഥലത്ത് പ്രവേശിക്കുകയായിരുന്നു. സ്ഥലത്ത് കനത്ത പോലീസ് സന്നാഹത്തെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും വിന്യവിച്ചിട്ടുണ്ട്.
Tags : police personnel Delhi Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash