x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാവോയിസ്റ്റുകളുടെ കീഴടങ്ങൽ: ബുദ്ധികേന്ദ്രം വനിതാ ഐപിഎസ് ഓഫീസർ ബി. സുമതി


Published: February 26, 2026 11:04 PM IST | Updated: February 26, 2026 11:04 PM IST

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ ഉ​​​ന്ന​​​ക മാ​​​വോ​​​യി​​​സ്റ്റ് തി​​​പ്പി​​​രി തി​​​രു​​​പ്പ​​​തി എ​​​ന്ന ദേ​​​വ്ജി​​​യു​​​ടെ കീ​​​ഴ​​​ട​​​ങ്ങ​​​ലി​​​നു പി​​​ന്നി​​​ലെ ബു​​​ദ്ധി​​​കേ​​​ന്ദ്രം വ​​​നി​​​താ ഐ​​​പി​​​എ​​​സ് ഓ​​​ഫീ​​​സ​​​ർ ബി. ​​​സു​​​മ​​​തി. സ്പെ​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ബ്രാ​​​ഞ്ചി​​​നെ(​​​എ​​​സ്ഐ​​​ബി) ന​​​യി​​​ക്കു​​​ന്ന​​​ത് സു​​​മ​​​തി​​​യാ​​​ണ്.

മാ​​​വോ​​​യി​​​സ്റ്റ് സം​​​ഘ​​​ട​​​ന​​​യു​​​ടെ പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗ​​​മാ​​​യ ദേ​​​വ്ജി​​​യും മ​​​ല്ല രാ​​​ജി റെ​​​ഡ്ഢി​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് ഡി​​​ജി​​​പി ബി. ​​​ശി​​​വ​​​ധ​​​ർ റെ​​​ഡ്ഢി​​​ക്കു മു​​​ന്പാ​​​കെ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്. വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ സു​​​മ​​​തി​​​യെ​​​യും എ​​​സ്ഐ​​​ബി ടീ​​​മി​​​നെ​​​യും ഡി​​​ജി​​​പി അ​​​നു​​​മോ​​​ദി​​​ച്ചു.

ര​​​ണ്ടുവ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ 591 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​ടെ കീ​​​ഴ​​​ട​​​ങ്ങ​​​ലി​​​നു ബി. ​​​സു​​​മ​​​തി നേ​​​തൃ​​​ത്വം വ​​​ഹി​​​ച്ചു. 2001 ബാ​​​ച്ച് പോ​​​ലീ​​​സ് ഡെ​​​പ്യൂ​​​ട്ടി സൂ​​​പ്ര​​​ണ്ട് ആ​​​ണ് സു​​​മ​​​തി. 2006ൽ ​​​ഐ​​​പി​​​എ​​​സ് ല​​​ഭി​​​ച്ചു.

Tags : B. Sumathi IPS Officer Female IPS Officer Surrender Maoists

Recent News

Corehub Up