x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ശൈത്യകാല സമ്മേളനം ഒന്നുമുതൽ


Published: November 29, 2025 03:50 AM IST | Updated: November 29, 2025 03:50 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ശൈ​​​ത്യ​​​കാ​​​ല സ​​​മ്മേ​​​ള​​​നം ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കാ​​​നി​​​രി​​​ക്കെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യു​​​ടെ തീ​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണ​​​വും (എ​​​സ്ഐ​​​ആ​​​ർ) രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തെ പു​​​ക​​​പ്പു​​​ര​​​യാ​​​ക്കി മാ​​​റ്റി​​​യ വാ​​​യു​​​മ​​​ലി​​​നീ​​​ക​​​ര​​​ണ​​​വും സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​ക​​​ളും ച​​​ർ​​​ച്ച​​​യാ​​​ക്കാ​​​നൊ​​​രു​​​ങ്ങി പ്ര​​​തി​​​പ​​​ക്ഷം.

ബി​​​ഹാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ ശേ​​​ഷ​​​മു​​​ള്ള എ​​​സ്ഐ​​​ആ​​​റി​​​ന്‍റെ ര​​​ണ്ടാം ഘ​​​ട്ടം വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്ക​​​വെ വി​​​വി​​​ധ ബൂ​​​ത്ത് ലെ​​​വ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ളും വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലെ വെ​​​ട്ടി​​​നി​​​ര​​​ത്ത​​​ലു​​​ക​​​ളും സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച​​​യാ​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷം ആ​​​വ​​​ശ്യ​​​പ്പെ​​​ടും.

എ​​​സ്ഐ​​​ആ​​​റി​​​ൽ ച​​​ർ​​​ച്ച വേ​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം കേ​​​ന്ദ്രം ക​​​ഴി​​​ഞ്ഞ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും നി​​​ര​​​സി​​​ച്ച​​​തി​​​നാ​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​മെ​​​ന്ന​​​ത് പ​​​തി​​​വു​​​ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി നി​​​ർ​​​ബ​​​ന്ധി​​​ത പ്ര​​​ക്രി​​​യ​​​യാ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മ​​​ല്ലെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കേ​​​ന്ദ്രം ഇ​​​ത്ത​​​വ​​​ണ​​​യും ആ​​​വ​​​ശ്യം നി​​​രാ​​​ക​​​രി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത. എ​​​ന്നാ​​​ൽ "വോ​​​ട്ട് കൊ​​​ള്ള’യു​​​ടെ ഭാ​​​ഗ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ക്കു​​​ന്ന എ​​​സ്ഐ​​​ആ​​​റി​​​നെ​​​തി​​​രേ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു പു​​​റ​​​ത്തെ​​​ങ്കി​​​ലും ഇ​​​ന്ത്യാ സ​​​ഖ്യം പ്ര​​​തി​​​ഷേ​​​ധി​​​ക്കും. നാ​​​ളെ​​​യും തി​​​ങ്ക​​​ളാ​​​ഴ്ച​​​യും ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ യോ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ രൂ​​​പ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച​​​യു​​​ണ്ടാ​​​കു​​​ക.

ചെ​​​ങ്കോ​​​ട്ട സ്ഫോ​​​ട​​​ന​​​ത്തി​​​നു​​​ശേ​​​ഷം ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു സം​​​ഭ​​​വി​​​ച്ച സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച​​​ക​​​ളും ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷം ആ​​​യു​​​ധ​​​മാ​​​ക്കും. ചെ​​​ങ്കോ​​​ട്ട സ്ഫോ​​​ട​​​ന​​​ത്തെ പ്ര​​​ധാ​​​ന​​​മാ​​​യും അ​​​മി​​​ത് ഷാ ​​​കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ വീ​​​ഴ്ച​​​യാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്കാ​​​നാ​​​യി​​​രി​​​ക്കും പ്ര​​​തി​​​പ​​​ക്ഷം ശ്ര​​​മി​​​ക്കു​​​ക. ഏ​​​പ്രി​​​ലി​​​ലെ പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം മാ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഹൃ​​​ദ​​​യ​​​ഭാ​​​ഗ​​​ത്തു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്താ​​​നും പ്ര​​​തി​​​പ​​​ക്ഷം കേ​​​ന്ദ്ര​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടും.

ഇ​​​ന്ത്യ-​​​പാ​​​ക്കി​​​സ്ഥാ​​​ൻ സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു​​​വെ​​​ന്ന് 60 ത​​​വ​​​ണ​​​യി​​​ലേ​​​റെ​​​യാ​​​യി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ചും പ്ര​​​തി​​​പ​​​ക്ഷം കേ​​​ന്ദ്ര​​​ത്തെ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ച്ചേ​​​ക്കാം.

ട്രം​​​പ് ഇ​​​ന്ത്യ​​​ക്കു​​​മേ​​​ൽ ചു​​​മ​​​ത്തി​​​യ 50 ശ​​​ത​​​മാ​​​നം പി​​​ഴ​​​ത്തീ​​​രു​​​വ​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​ത്ത​​​തും പ്ര​​​തി​​​പ​​​ക്ഷം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പ്ര​​​യോ​​​ഗി​​​ക്കാ​​​ൻ കൈ​​​യി​​​ൽ ക​​​രു​​​തി​​​യി​​​രി​​​ക്കു​​​ന്ന കാ​​​ർ​​​ഡു​​​ക​​​ളാ​​​ണ്. ഇ​​​തി​​​നോ​​​ടൊ​​​പ്പം കേ​​​ന്ദ്രം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന നാ​​​ല് തൊ​​​ഴി​​​ൽ കോ​​​ഡു​​​ക​​​ളും ഗ്യാ​​​സ് ചേം​​​ബ​​​റാ​​​യി മാ​​​റി​​​യ രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ഷ​​​മ​​​യ​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​വും രാ​​​ജ്യ​​​ത്തെ തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​കും.

അ​​​തി​​​നി​​​ടെ, ദേ​​​ശീ​​​യഗീ​​​ത​​​മാ​​​യ "വ​​​ന്ദേ മാ​​​ത​​​ര​​​'ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഒ​​​രു ദി​​​വ​​​സം മു​​​ഴു​​​വ​​​ൻ നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ കേ​​​ന്ദ്രം ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ഗീ​​​ത​​​ത്തി​​​ന്‍റെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ൾ നീ​​​ക്കി​​​യ​​​ത് ഇ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ രാ​​​ഷ്‌​​​ട്രീ​​​യ​​​വി​​​വാ​​​ദ​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കെ സ​​​ഭ​​​യി​​​ൽ ഗീ​​​തം വീ​​​ണ്ടും ച​​​ർ​​​ച്ച​​​യാ​​​ക്കാ​​​നാ​​​ണു കേ​​​ന്ദ്രം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

Tags : Parliament winter session

Recent News

Corehub Up