ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർ ബിജെപിക്ക് ഒപ്പമാണെന്ന് തൃണമൂൽ കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കല്യാൺ ബാനർജി. "ഇന്ന് അവരുടെ നേതാവ് നരേന്ദ്ര മോദിയാണ്; അവർ പൂർണമായും ബിജെപിയായി മാറിക്കഴിഞ്ഞു," എന്നും വിമത എംപിമാരെ പരാമർശിച്ച് അദ്ദേഹം ആരോപിച്ചു.
പാർട്ടിയിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളെയും വിമത നീക്കങ്ങളെയും കുറിച്ച് വിശദീകരിക്കാൻ ന്യൂഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ എംപി കീർത്തി ആസാദും കല്യാൺ ബാനർജിക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വിമതരുടെ നീക്കങ്ങൾ പാർട്ടിയെ ബാധിക്കില്ലെന്നും അവർ ഇപ്പോൾ പ്രവർത്തിക്കുന്നത് ബിജെപിയുടെ താൽപര്യങ്ങൾക്ക് അനുസരിച്ചാണെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
Tags : Kalyan Banerjee TMC Latest News