x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ജ​ന​നാ​യ​ക​ൻ' വി​വാ​ദ​ത്തി​ൽ മൗ​നം വെ​ടി​ഞ്ഞ് വി​ജ​യ്


Published: April 3, 2026 03:41 AM IST | Updated: April 3, 2026 03:41 AM IST

ചെ​ന്നൈ: ‘ജ​ന​നാ​യ​ക​ൻ' സി​നി​മ ത​ട​ഞ്ഞ​തി​നു കാ​ര​ണം ഭ​യ​മാ​ണെ​ന്ന് ന​ട​നും ടി​വി​കെ നേ​താ​വു​മാ​യ വി​ജ​യ്‍. തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​മെ​ന്ന പേ​ടി​യി​ലാ​ണ് സി​നി​മ ത​ട​ഞ്ഞ​ത്. ത​നി​ക്ക് നീ​തി കി​ട്ട​ണ​മെ​ന്നും അ​തി​നാ​ണ് ജ​ന​ങ്ങ​ളു​ടെ അ​ടു​ത്ത് എ​ത്തി​യ​തെ​ന്നും വി​ജ​യ് വ്യ​ക്ത​മാ​ക്കി. തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ൽ പ​ത്രി​ക ന​ൽ​കി​യ​തി​ന് ശേ​ഷ​മാ​യി​രു​ന്നു വി​ജ​യ്‍​യു​ടെ പ്ര​തി​ക​ര​ണം.

എ​ൽ​പി​ജി പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചും പ്ര​തി​ക​ര​ണ​ത്തി​ൽ വി​ജ​യ് പ​രാ​മ​ർ​ശി​ച്ചു. ഒ​രു​പാ​ട് ഹോ​ട്ട​ലു​ക​ളും ടീ ​ഷോ​പ്പും പൂ​ട്ടി. എ​ന്നാ​ൽ ത​നി​ക്ക്‌ ബ​ന്ധം ഇ​ല്ലെ​ന്ന് സ്റ്റാ​ലി​ൻ പ​റ​യു​ന്നു. സ്വ​ന്തം കാ​ര്യ​ത്തി​നാ​യി സ്റ്റാ​ലി​ൻ ഡ​ൽ​ഹി​യി​ൽ പോ​യ​ല്ലോ എ​ന്നും വി​ജ​യ് ചോ​ദി​ച്ചു. ഒ​റ്റ ചാ​ൻ​സ്‌ ചോ​ദി​ച്ച വി​ജ​യ് ത​നി​ക്ക് ഒ​രു അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ത​ന്നെ വി​ശ്വ​സി​ക്കാ​മെ​ന്നും പ​റ​ഞ്ഞു.

Tags : Vijay Jananayakan cinema controversy film

Recent News

Corehub Up