ഗാമ യുവജനോത്സവം "സരിഗമ 2020', ഫെബ്രുവരി 29, മാർച്ച് 28 തീയതികളിൽ
Monday, February 24, 2020 8:36 PM IST
ഓസ്റ്റിൻ : ഓസ്റ്റിനിൽ ഗാമയുടെ (ഗ്രേയ്റ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ ) ആഭിമുഖ്യത്തിൽ നടക്കുന്ന യുവജനോത്സവം "സരിഗമ 2020' ഫെബ്രുവരി 29, മാർച്ച് 28 തീയതികളിൽ നടക്കും. രണ്ടു ദിവസമായി നടക്കുന്ന കലോൽത്സവത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിച്ചുവരുന്നതായി ഭാരവാഹികൾ അറിയിച്ചു .

കവിത രചന, ഉപന്യാസ രചന ,ചിത്ര രചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങൾ ഉൾപ്പെടുത്തി 'VISUAL ART & LITERARY CONTEST' ഫെബ്രുവരി 29 നും ഡാൻസ്, മ്യൂസിക് (ക്ലാസിക്കൽ & നോൺ ക്ലാസിക്കൽ ), ഇൻസ്ട്രമെന്‍റൽ മ്യൂസിക് എന്നിവ ഉൾപ്പെടുന്ന 'STAGE COMPETITION ' മാർച്ച് 28 നും നടക്കും.

ഓസ്റ്റിൻ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ കുട്ടികളുടെ കലാപരമായിട്ടുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 10 വർഷത്തിലധികമായി ഗാമയുടെ നേതൃത്വത്തിൽ "സരിഗമ' നടത്തി വരുന്നു. ഓരോ വർഷവും പങ്കാളിത്തം കൊണ്ടും പ്രകടന മികവ് കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന പ്രോഗ്രാം കൂടിയാണിത്.

കൂടുതൽ വിവരങ്ങൾക്കും പ്രോഗ്രാം രെജിസ്ട്രേഷനും , ഗാമയുടെ വെബ്സൈറ്റ്, https://gama.ngo സന്ദർശിക്കുക.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ