ഡാളസ്: ഗ്രേറ്റ് വാല്യൂ ബ്രാൻഡ് ശീതീകരിച്ച അസംസ്കൃത ചെമ്മീനിന്റെ ഒരു ഷിപ്പ്മെന്റിൽ എഫ്ഡിഎ റേഡിയോ ആക്ടീവ് ഐസോടോപ്പായ സീസിയം137 കണ്ടെത്തിയതിനെത്തുടർന്ന് അസംസ്കൃത ചെമ്മീനിന്റെ മൂന്ന് ലോട്ടുകൾ തിരിച്ചുവിളിച്ചു.
ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നിർദേശ പ്രകാരമാണ് നടപടി.13 സംസ്ഥാനങ്ങളിലെ വാൾമാർട്ട് സ്റ്റോറുകളിൽ വിൽക്കുന്ന ബ്രാൻഡ് ഫ്രോസൺ ചെമ്മീൻ റേഡിയോആക്ടീവ് വസ്തുക്കളുമായി സമ്പർക്കം പുലർത്തിയിരിക്കാമെന്നതിനാൽ അത് കഴിക്കരുതെന്ന് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.