50 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി അ​മേ​രി​ക്ക​യി​ലെ കു​ടി​യേ​റ്റ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ്
Thursday, August 28, 2025 12:57 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി അ​മേ​രി​ക്ക​യി​ലെ കു​ടി​യേ​റ്റ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ഇ​തി​നി​ടെ, യു​എ​സി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ കു​ടി​യേ​റ്റ സ​മൂ​ഹ​മാ​യി ഇ​ന്ത്യ​ക്കാ​ർ മാ​റി.

പ്യൂ ​റി​സ​ർ​ച്ച് സെ​ന്‍റ​ർ പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, 2025 ജ​നു​വ​രി​യി​ൽ 53.3 ദ​ശ​ല​ക്ഷ​മാ​യി​രു​ന്ന കു​ടി​യേ​റ്റ​ക്കാ​രു​ടെ എ​ണ്ണം ജൂ​ൺ മാ​സ​ത്തി​ൽ 51.9 ദ​ശ​ല​ക്ഷ​മാ​യി കു​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ലെ ആ​കെ കു​ടി​യേ​റ്റ​ക്കാ​രി​ൽ 22 ശ​ത​മാ​നം വ​രു​ന്ന 11 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളു​മാ​യി മെ​ക്സി​ക്കോ ഇ​പ്പോ​ഴും ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.

എ​ന്നാ​ൽ 2010 മു​ത​ൽ അ​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 3.2 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​മാ​യി (മൊ​ത്തം കു​ടി​യേ​റ്റ​ക്കാ​രു​ടെ ആ​റ് ശ​ത​മാ​നം) ഇ​ന്ത്യ ഇ​പ്പോ​ൾ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. മൂ​ന്ന് ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ള്ള (ആ​റ് ശ​ത​മാ​നം) ചൈ​ന മൂ​ന്നാം സ്ഥാ​ന​ത്തും, 2.1 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ള്ള (നാ​ല് ശ​ത​മാ​നം) ഫി​ലി​പ്പീ​ൻ​സ് നാ​ലാം സ്ഥാ​ന​ത്തും, 1.7 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ള്ള (മൂ​ന്ന് ശ​ത​മാ​നം) ക്യൂ​ബ അ​ഞ്ചാം സ്ഥാ​ന​ത്തു​മു​ണ്ട്.


അ​ഭ​യാ​ർ​ഥി അ​പേ​ക്ഷ​ക​ളി​ൽ ജോ ​ബൈ​ഡ​ൻ കൊ​ണ്ടു​വ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളും, കു​ടി​യേ​റ്റം ല​ക്ഷ്യ​മി​ട്ടു​ള്ള ട്രം​പി​ന്‍റെ 181 എ​ക്സി​ക്യൂ​ട്ടീ​വ് ന​ട​പ​ടി​ക​ളും ഈ ​കു​റ​വി​ന് കാ​ര​ണ​മാ​യെ​ന്ന് പ്യൂ ​ഗ​വേ​ഷ​ക​ർ വി​ല​യി​രു​ത്തി. സ​ർ​വേ പ്ര​തി​ക​ര​ണ നി​ര​ക്കി​ലെ കു​റ​വും ക​ണ​ക്കു​ക​ളെ ബാ​ധി​ച്ചി​രി​ക്കാ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ൾ​ക്കി​ടെ 8,100-ൽ ​അ​ധി​കം ആ​ളു​ക​ളെ അ​വ​രു​ടെ മാ​തൃ​രാ​ജ്യം അ​ല്ലാ​ത്ത മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നാ​ടു​ക​ട​ത്തി​യ​താ​യി "ദ ​ഗാ​ർ​ഡി​യ​ൻ' ന​ട​ത്തി​യ മ​റ്റൊ​രു വി​ശ​ക​ല​ന​ത്തി​ൽ പ​റ​യു​ന്നു. ഇ​തി​നി​ടെ, 55 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശ പൗ​ര​ന്മാ​രു​ടെ വി​സ രേ​ഖ​ക​ൾ യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.
">