റ​വ. ഫി​ലി​പ്പ് വ​ർ​ഗീ​സ് ഡെ​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു
Thursday, August 28, 2025 11:33 AM IST
ഡെ​ട്രോ​യി​റ്റ്: മാ​ർ​ത്തോ​മ്മ സ​ഭ​യി​ലെ സീ​നി​യ​ർ പ​ട്ട​കാ​ര​നും ക​ൺ​വ​ൻ​ഷ​ൻ പ്ര​സം​ഗി​ക​നു​മാ​യി​രു​ന്ന ഫി​ലി​പ്പ് വ​ർ​ഗീ​സ്(87) ഡെ​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു. വെ​ണ്മ​ണി വാ​ത​ല്ലൂ​ർ കു​ടും​ബ​ത്തി​ൽ വെ​ട്ട​ത്തേ​ത് പ​രേ​ത​രാ​യ വി.​ഇ. ഫി​ലി​പ്പി​ന്‍റെ​യും ഗ്രേ​സി ഫി​ലി​പ്പി​ന്‍റെ​യും മ​ക​നാ​ണ്.

കാ​ട്ടാ​ക്ക​ട, നെ​ടു​വാ​ളൂ​ർ, ആ​നി​ക്കാ​ട്, ക​ര​വാ​ളൂ​ർ, നി​ര​ണം, കു​റി​യ​ന്നൂ​ർ, മു​ള​ക്കു​ഴ, കീ​ക്കൊ​ഴൂ​ർ, പെ​രു​മ്പാ​വൂ​ർ, നാ​ക്ക​ട എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്‌​ഠി​ച്ചു.1991​ൽ അ​മേ​രി​ക്ക​യി​ലെ​ത്തി​യ ശേ​ഷം ഡെ​ട്രോ​യി​റ്റ്, അ​റ്റ്ലാ​ന്‍റാ, ഷി​ക്കാ​ഗോ, ഫ്ലോ​റി​ഡ, ഇ​ന്ത്യ​നാ​പോ​ലി​സ്, ഡാ​ള​സ്, കാ​ന​ഡ എ​ന്നി സ്ഥ​ല​ങ്ങ​ളി​ലു​ള്ള ഇ​ട​വ​ക​ക​ളി​ൽ സേ​വ​നം ചെ​യ്തു.


ഡെ​ട്രോ​യി​റ്റി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്ന അ​ച്ച​ന്‍റെ ഭാ​ര്യ കൈ​ലാ​സ് തു​രു​ത്തി​യി​ൽ പ​രേ​ത​രാ​യ ജേ​ക്ക​ബ് ജോ​ണി​ന്‍റെ​യും പെ​ണ്ണെ​മ്മ ജോ​ണി​ന്‍റെ​യും മ​ക​ൾ ഡോ. ​എ​ൽ​സി വ​ർ​ഗീ​സ്.

മ​ക്ക​ൾ: ഫി​ലി​പ്പ് വ​ർ​ഗീ​സ്(​ജി​ജി), ജോ​ൺ വ​ർ​ഗീ​സ്(​ജോ​ജി), ഗ്രേ​സ് തോ​മ​സ് (ശാ​ന്തി). മ​രു​മ​ക്ക​ൾ: മി​നി വ​ർ​ഗീ​സ്, സു​നി​ത വ​ർ​ഗീ​സ്, ബി​നോ തോ​മ​സ്.

സം​സ്കാ​ര ച​ട​ങ്ങു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജി​ജി - 586 604 6246, ജോ​ജി - 586 610 9932.
">