വീ​ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റാ​ൻ ശ്ര​മി​ച്ച ര​ണ്ട് ക​വ​ർ​ച്ച​ക്കാ​രെ വീ​ട്ടു​ട​മ​സ്ഥ​ർ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി
Thursday, August 28, 2025 7:36 AM IST
പി .പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: തെ​ക്കു​കി​ഴ​ക്ക​ൻ ഹൂ​സ്റ്റ​ണി​ൽ ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​നി​ടെ ര​ണ്ട് ക​വ​ർ​ച്ച​ക്കാ​രെ വീ​ട്ടു​ട​മ​സ്ഥ​ൻ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. മോ​ഷ​ണം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഉ​ട​മ വെ​ടി​വ​ച്ച​തെ​ന്ന് ഹൂ​സ്റ്റ​ൺ പോലീ​സ് അ​റി​യി​ച്ചു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടെ​ത്തി​യ സം​ഘ​മാ​ണ് ക​വ​ർ​ച്ച​ക്ക് ശ്ര​മി​ച്ച​ത്. അ​റ​സ്റ്റ് വാ​റ​ണ്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ര​ണ്ട് പേ​ർ വീ​ട്ടി​ലെ​ത്തി. ഇ​വ​ർ ബു​ള്ള​റ്റ് പ്രൂ​ഫ് ജാ​ക്ക​റ്റും സ്കീ ​മാ​സ്കും ക​ഴു​ത്തി​ൽ ബാ​ഡ്ജും ധ​രി​ച്ചി​രു​ന്നു.


പ​ക്ഷേ വീ​ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റാ​ൻ ശ്ര​മി​ച്ച​തോ​ടെ വീ​ട്ടു​ട​മ​സ്ഥ​ർ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പ്ര​തി​ക​ളും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു.
">