ഒ​രു വ​യ​​സു​ക്കാ​ര​ൻ വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം; അ​മ്മ​യ്ക്കെ​തി​രെ കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്
Thursday, August 28, 2025 7:46 AM IST
പി.പി. ചെ​റി​യാ​ൻ
നോ​ർ​മ​ൻ (ഒ​ക്ല​ഹോ​മ): നോ​ർ​മ​ൻ ന​ഗ​ര​ത്തി​ൽ ഒ​രു വ​യ​​സു​ള്ള കു​ട്ടി വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​മ്മ​യാ​യ സാ​റ ഗ്രി​ഗ്സ്ബി​ക്കെ​തി​രെ കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് 25കാ​രി​യാ​യ സാ​റ ഗ്രി​ഗ്സ്ബി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് ഇ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ൽ, കി​ട​പ്പു​മു​റി​യി​ലെ മേ​ശ​പ്പു​റ​ത്ത് തോ​ക്ക് വ​ച്ച​താ​യി ഗ്രി​ഗ്സ്ബി സ​മ്മ​തി​ച്ചു. അ​വ​ർ തി​രി​ഞ്ഞു​നി​ന്ന​പ്പോ​ൾ, കു​ട്ടി തോ​ക്ക് എ​ടു​ത്ത് ക​ളി​സ്ഥ​ല​ത്തേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. അ​വി​ടെ​വ​ച്ച് അ​ബ​ദ്ധ​ത്തി​ൽ തോ​ക്കി​ൽ നി​ന്ന് വെ​ടി​യു​തി​ർ​ത്തു.


സാ​ധാ​ര​ണ​യാ​യി തോ​ക്ക് ലോ​ക്ക​റി​ലോ ത​ന്‍റെ അ​ര​യി​ലോ സൂ​ക്ഷി​ക്കാ​റു​ണ്ടെ​ന്ന് ഗ്രി​ഗ്സ്ബി മൊ​ഴി ന​ൽ​കി. എ​ന്നാ​ൽ, തോ​ക്ക് ശ്ര​ദ്ധി​ക്കാ​തെ വ​ച്ച​തി​നാ​ലാ​ണ് ഈ ​അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. സാ​റ ഗ്രി​ഗ്സ്ബി​യു​ടെ വി​ചാ​ര​ണ തീ​യ​തി ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.
">