കീ​ന്‍ ടെ​ക്ക് നൈ​റ്റ് കി​ക്ക് ഓ​ഫ് ആ​വേ​ശ​ക​രം
Tuesday, August 26, 2025 12:59 PM IST
ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്
ന്യൂ​ജ​ഴ്‌​സി: കേ​ര​ള എ​ൻ​ജി​നി​യ​റിം​ഗ് ഗ്രാ​ജു​വേ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് നോ​ര്‍​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​യു​ടെ ഫാ​മി​ലി നൈ​റ്റ് പ്രോ​ഗ്രാ​മി​ന്‍റെ കി​ക്ക് ഓ​ഫ് ന്യൂ​ജ​ഴ്സി​യി​ലെ എ​ഡി​സ​ണി​ലു​ള്ള ഷെ​റാ​ട്ട​ണ്‍ ഹോ​ട്ട​ലി​ല്‍ എ​ന്‍​ഗേ​ജി​ന്‍റെ ച​ട​ങ്ങി​ല്‍ ന​ട​ത്തി.

കീ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ്, സ്റ്റു​ഡ​ന്‍റ് അ​ഫ​യേ​ഴ്‌​സ് ചെ​യ​ര്‍ ഡോ. ​സി​ന്ധു സു​രേ​ഷ്, ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി അം​ഗം ലി​സ ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


150ല്‍ ​പ​രം എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ​ഠ​ന​ത്തി​നു​ള്ള സ്‌​കോ​ള​ര്‍​ഷി​പ് കീ​ന്‍ ന​ല്‍​കി​. അ​ത് ഇ​പ്പോ​ഴും തു​ട​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

കൂ​ടാ​തെ എ​ന്‍​ജി​നി​യ​റിം​ഗ് പ​ഠ​ന​ത്തി​ന് കു​ട്ടി​ക​ള്‍​ക്കു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍, ഫാ​ക്ട​റി ടൂ​റു​ക​ള്‍, ജോ​ബ് പ്ലേ​സ്മെന്‍റു​ക​ള്‍ തു​ട​ങ്ങി അ​നേ​കം കാ​ര്യ​ങ്ങ​ളി​ല്‍ കീ​ന്‍ വ്യാ​പൃ​ത​മാ​ണ്.
">