ക്‌​നാ​നാ​യ റീ​ജി​യ​ണി​ൽ സ​ൺ‌​ഡേ സ്‌​കൂ​ൾ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്കം
Wednesday, August 27, 2025 11:41 AM IST
ഷി​ക്കാ​ഗോ: 2025 - 2026 സ​ൺ‌​ഡേ സ്‌​കൂ​ൾ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ ക്നാ​നാ​യ റീ​ജി​യ​ണ​ൽ ത​ല​ത്തി​ലു​ള്ള ഉ​ദ്ഘാ​ട​നം വി​കാ​രി ജ​ന​റാ​ളും റീ​ജി​യ​ണ​ൽ ഡ​യ​റ​ക്‌ട​റു​മാ​യ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ നി​ർ​വ​ഹി​ച്ചു.

ഷി​ക്കാ​ഗോ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ റീ​ജി​യ​ണ​ൽ വി​ശ്വാ​സ പ​രി​ശീ​ല​ന ഡ​യ​റ​ക്‌ട​ർ ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
">