വി​ദേ​ശി​ക​ൾ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ൽ ന​ട​പ​ടി: യു​എ​സ്‌​സി​ഐ​എ​സ്
Tuesday, August 26, 2025 5:04 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പൗ​ര​ത്വ - കു​ടി​യേ​റ്റ സേ​വ​ന​ങ്ങ​ൾ(​യു​എ​സ്‌​സി​ഐ​എ​സ്) കു​ടി​യേ​റ്റ സം​വി​ധാ​നം ദു​രു​പ​യോ​ഗം ചെ​യ്യാ​നോ വ​ഞ്ചി​ക്കാ​നോ ശ്ര​മി​ക്കു​ന്ന വി​ദേ​ശി​ക​ളെ ക​ണ്ടെ​ത്താ​നാ​യി ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്നു.

യു​എ​സ് പൗ​ര​ത്വ​ത്തി​നു​ള്ള അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​വ​രെ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. കു​ടി​യേ​റ്റ ത​ട്ടി​പ്പു​ക​ളു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദേ​ശി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കാ​നും യു​എ​സ്‌​സി​ഐ​എ​സ് ശ്ര​മി​ക്കു​ന്നു​ണ്ട്.


തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി കു​ടി​യേ​റ്റ ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടു​ന്ന വി​ദേ​ശി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രും.
">