2026 ഫി​ഫ ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​റു​ക്കെ​ടു​പ്പ് വാ​ഷിംഗ്ടണി​ൽ; പ്ര​ഖ്യാ​പി​ച്ച് ട്രം​പ്
Thursday, August 28, 2025 7:20 AM IST
പി.പി.ചെ​റി​യാ​ൻ
വാ​ഷിംഗ്ടൺ: 2026ലെ ​ഫി​ഫ ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​റു​ക്കെ​ടു​പ്പ് വാ​ഷിംഗ്ടണി​ൽ ന​ട​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു.

ഓ​വ​ൽ ഓ​ഫി​സി​ൽ ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ൻ​ഫാ​ന്‍റി​നോ​യെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഡി​സം​ബ​ർ അ​ഞ്ചി​ന് കെ​ന്ന​ഡി സെ​ന്‍ററി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ക. 48 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.


2026ലെ ​ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് ആ​ദ്യ​മാ​യാ​ണ് മൂ​ന്ന് രാ​ജ്യ​ങ്ങ​ൾ (യു​എ​സ്, കാ​ന​ഡ, മെ​ക്സി​ക്കോ) ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

കൂ​ടാ​തെ, ഇ​ത് ആ​ദ്യ​മാ​യി 48 ടീ​മു​ക​ൾ മ​ത്സ​രി​ക്കു​ന്ന ലോ​ക​ക​പ്പും ആ​യി​രി​ക്കും.​സു​ര​ക്ഷി​ത​മാ​യ ലോ​ക​ക​പ്പാ​യി​രി​ക്കു​മെ​ന്ന​ത് ട്രം​പും വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും അ​ഭി​പ്രാ​യ​പ്പെ​ട്ടു.
">