യൂ​ത്ത് ഫെ​ലോ​ഷി​പ്പ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സി​ന് കി​രീ​ടം
Monday, August 25, 2025 5:17 PM IST
പി ​പി ചെ​റി​യാ​ൻ
ഡാ​ള​സ്: മാ​ർ​ത്തോ​മ്മ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ യൂ​ത്ത് ഫെ​ലോ​ഷി​പ്പ് സംഘടിപ്പിച്ച പു​രു​ഷ​ന്മാ​രു​ടെ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഡാ​ള​സി​ലെ സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​ക്ക് കി​രീ​ടം.

എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ച ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് ഫൈ​ന​ലി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ നി​ന്നു​ള്ള ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കി​രീ​ടം നേ​ടി​യ​ത്.




ജേ​ക്ക​ബ് സ​ഖ​റി​യ ടീം ​ക്യാ​പ്റ്റ​നും സോ​ജി സ​ഖ​റി​യ കോ​ച്ചു​മാ​യി​രു​ന്നു. ആ​ർ​വെെ​എ​സ്ഇ എ​ന​ർ​ജി സ്റ്റാ​ർ സെ​ന്‍റ​റി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.
">