ഒ​ക്‌ല​ഹോ​മ​യി​ൽ അ​മ്മ​മാ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​നാ​യി പു​തി​യ ക്ലി​നി​ക്ക്
Thursday, August 28, 2025 8:16 AM IST
പി.പി. ചെ​റി​യാ​ൻ
ഒ​ക്‌ല​ഹോ​മ​​: ഗ​ർ​ഭ​കാ​ല​ത്തും പ്ര​സ​വ​ശേ​ഷ​വും അ​മ്മ​മാ​ർ​ക്ക് മാ​ന​സി​കാ​രോ​ഗ്യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നാ​യി ഒ​ക്‌ല​ഹോ​മ​യി​ലെ ​മേഴ്സി ഹോ​സ്പി​റ്റ​ൽ ഒ​രു പെ​രി​നാ​റ്റ​ൽ ബി​ഹേ​വി​യ​റ​ൽ ഹെ​ൽ​ത്ത് ക്ലി​നി​ക്ക് തു​റ​ന്നു. ഒ​ക്‌ല​ഹോ​മ​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ സം​രം​ഭ​മാ​ണി​ത്.

പ്ര​സ​വാ​ന​ന്ത​ര വി​ഷാ​ദം, ഉ​ത്ക​ണ്ഠ, മാ​ന​സി​കാ​ഘാ​തം എ​ന്നി​വ​യു​ൾ​പ്പെ​ടെ പു​തി​യ അ​മ്മ​മാ​ർ നേ​രി​ടു​ന്ന വി​വി​ധ മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ക്ലി​നി​ക്കി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ണ്. മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെയും ആ​രോ​ഗ്യ​ത്തി​ന് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്ന് ക്ലി​നി​ക്കി​ലെ സൈ​ക്യാ​ട്രി​സ്റ്റാ​യ കാ​ലി വു​ഡി പ​റ​ഞ്ഞു.


അ​മ്മ​മാ​ർ​ക്ക് തു​റ​ന്നു സം​സാ​രി​ക്കാ​നു​ള്ള സു​ര​ക്ഷി​ത​മാ​യ ഒ​രി​ടം ഒ​രു​ക്കു​ക എ​ന്ന​താ​ണ് ക്ലി​നി​ക്കി​ന്‍റെ ല​ക്ഷ്യം. രോ​ഗി​ക​ളു​ടെ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കു​മെ​ന്നും, അ​മ്മ​യ്ക്കും കു​ഞ്ഞി​നും ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സാ പ​ദ്ധ​തി ത​യ്യാ​റാ​ക്കു​മെ​ന്നും വു​ഡി കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ൽ ക്ലി​നി​ക്കി​ൽ രോ​ഗി​ക​ളെ സ്വീ​ക​രി​ച്ചു​ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
">