ഷി​ക്കാ​ഗോ​യി​ലേ​ക്ക് സൈ​ന്യ​ത്തെ അ​യ​ക്കാ​നു​ള്ള ട്രം​പിന്‍റെ​ നീ​ക്കം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ഷി​ക്കാ​ഗോ മേ​യ​ർ
Thursday, August 28, 2025 7:41 AM IST
പി.പി. ചെ​റി​യാ​ൻ
ഷി​ക്കാ​ഗോ:​ ഷി​ക്കാ​ഗോ​യി​ലേ​ക്ക് സൈ​ന്യ​ത്തെ അ​യ​ക്കാ​നു​ള്ള ട്രം​പി​ന്‍റെ നീ​ക്കം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ഷി​ക്കാ​ഗോ മേ​യ​ർ ആ​രോ​പി​ച്ചു.​ വാ​ഷിം​ഗ്ട​ണി​ലെ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം അ​ടു​ത്ത​ത് ഷി​ക്കാ​ഗോ ആ​ണെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഷി​ക്കാ​ഗോ മേ​യ​ർ ബ്രാ​ൻ​ഡ​ൻ ജോ​ൺ​സന്‍റെ പ്ര​തി​ക​ര​ണം.

“പ്ര​സി​ഡന്‍റ് നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത് ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യു​ടെ ഏ​റ്റ​വും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​യി​രി​ക്കും. ഷി​ക്കാ​ഗോ​ക്ക് ഒ​രു സൈ​നി​ക അ​ധി​നി​വേ​ശം ആ​വ​ശ്യ​മി​ല്ല. ട്രം​പി​ന്‍റെ ന​യം അ​മേ​രി​ക്ക​ൻ ജ​ന​ത​യെ ഭി​ന്നി​പ്പി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മു​ള്ള​താ​ണ്.” ജോ​ൺ​സ​ൺ ത​ൽ കു​റി​ച്ചു.

കൂ​ടാ​തെ, സൈ​ന്യ​ത്തെ അ​യ​ക്കു​ന്ന​തി​ന് പ​ക​രം ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ക്ഷേ​പ​ങ്ങ​ളാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഷി​ക്കാ​ഗോ​യി​ലെ കൊ​ല​പാ​ത​ക​ങ്ങ​ളും കവർച്ചയും വെടിവയ്പ്പും 30 ശതമാനത്തിനുമുകളിൽ കു​റ​ഞ്ഞു തു​ട​ങ്ങി​യ ക​ണ​ക്കു​ക​ളും ജോ​ൺ​സ​ൺ പു​റ​ത്തു​വി​ട്ടു.


എ​ന്നാ​ൽ, ന​ഗ​ര​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധി​ക്കു​ന്ന​തി​ന് പ​ക​രം ത​ന്നെ വി​മ​ർ​ശി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന ഡെ​മോ​ക്രാ​റ്റു​ക​ൾ കാ​ര​ണം അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു ഗു​ണ​വു​മി​ല്ലെ​ന്ന് വൈ​റ്റ് ഹൗ​സ് വ​ക്താ​വ് അ​ബി​ഗെ​യ്ൽ ജാ​ക്സ​ൺ പ​റ​ഞ്ഞു
">