ഗോൾഡൻ ജൂബിലി സുവനീർ വിതരണോദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ നിര്‍വഹിച്ചു
Thursday, August 28, 2025 6:59 AM IST
ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ 50ാം വാർഷികത്തോടനുബന്ധിച്ചുള്ള സുവനീർ വിതരണോദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ 1972 മുതൽ 2022 വരെയുള്ള ചരിത്രം ഉൾക്കൊള്ളുന്ന സുവനീറാണിത്.

ആദ്യ കോപ്പി രാജ്മോഹൻ ഉണ്ണിത്താൻ മുൻ പ്രസിഡന്‍റ് ജോഷി വള്ളിക്കളത്തിൽനിന്നും സ്വീകരിച്ച് പ്രസിഡന്‍റ് ജെസ്‌സി റിൻസിക്ക് നൽകിയാണ് വിതരണോദ്ഘാടനം നിർവഹിച്ചത്.

ചടങ്ങിൽ സെക്രട്ടറി ആൽവിൻ മിക്കൂർ, ട്രഷറർ മനോജ് അച്ചേട്ട, വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുര, ജോയിന്റ് ട്രഷറർ ഡോ. സിബിൾ ഫിലിപ്പ്, ബോർഡ് അംഗങ്ങളായ സന്തോഷ് വർഗീസ്, ബിജു മുണ്ടയ്ക്കൽ, ജെയ്സൺ തോമസ് വിൻസന്‍റ്, സജി തോമസ്, ഷൈനി ഹരിദാസ്, മോനി വർഗീസ്, ഡോ. സൂസൻ ചാക്കോ, കൺവൻഷൻ ഫിനാൻസ് ചെയർമാൻ ജോൺസൺ കണ്ണക്കാടൻ, കൺവൻഷൻ കോകൺവീനർ ജൂബി വള്ളിക്കളം, മുൻ പ്രസിഡന്‍റ് ജോയി വാവാച്ചിറ, കൺവൻഷൻ എക്സിക്യൂട്ടിവ് അംഗം തോമസ് മാത്യു, സുവനീർ കമ്മിറ്റിയംഗം ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി, മോനു വർഗീസ്, മുൻ പ്രസിഡന്റ് മാത്യു ഫിലിപ്പ്, തോമസ് കോഴഞ്ചേരി എന്നിവർ സന്നിഹിതരായിരുന്നു.


സുവനീർ വിതരണോദ്ഘാടനംസുവനീർ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗങ്ങൾക്കും ബോർഡ് അംഗങ്ങൾക്കും മറ്റു ബന്ധപ്പെട്ടവർക്കും ലഭ്യമാണ്. ഇതിനായി മുൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിനെ (3126856749) ബന്ധപ്പെടാവുന്നതാണ്.
">