മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കി മെ​സ്ക്വി​റ്റ് പോ​ലീ​സ്
Thursday, August 28, 2025 2:46 AM IST
സി​ജു വി. ​ജോ​ർ​ജ്
മെ​സ്ക്വി​റ്റ്(​ഡാ​ള​സ്): മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ സൗ​ജ​ന്യ ലി​ഫ്റ്റ് യാ​ത്രാ​സൗ​ക​ര്യം ന​ൽ​കാ​നൊ​രു​ങ്ങി മെ​സ്ക്വി​റ്റ് പോ​ലീ​സ്. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പു​തി​യൊ​രു പ​ദ്ധ​തി​ക്ക് മെ​സ്ക്വി​റ്റ് പോ​ലീ​സും അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് തു​ട​ക്കം കു​റി​ച്ചു.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റ​സ്റ്റു​ക​ൾ വ​ർ​ധി​ക്കു​ക​യും, ഇ​ത്ത​രം ഡ്രൈ​വ​ർ​മാ​ർ വീ​ടു​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മി​ട്ട​ത്. . ‘Mothers Against Drunk Driving (MADD)’ എ​ന്ന സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​സം​രം​ഭം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ മെ​സ്ക്വി​റ്റി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഈ ​സം​ഭ​വ​ങ്ങ​ളി​ൽ ആ​ർ​ക്കും പ​രു​ക്കി​ല്ല. എ​ന്നാ​ൽ ഈ ​ര​ണ്ട് കേ​സു​ക​ളി​ലെ​യും ഡ്രൈ​വ​ർ​മാ​ർ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യി.


ഈ ​വ​ർ​ഷം ഇ​തു​വ​രെ 782 പേ​രാ​ണ് മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 620 ആ​യി​രു​ന്നു. ഈ ​വ​ർ​ഷം മെ​സ്ക്വി​റ്റി​ൽ ന​ട​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ 70 ശ​ത​മാ​ന​ത്തി​നും കാ​ര​ണം മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​വ​രാ​ണ് എ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത​യാ​ണ്. ’ഞ​ങ്ങ​ളു​ടെ കൈയിൽ നി​ന്ന് പ​ണം ചെ​ല​വ​ഴി​ച്ചാ​ണെ​ങ്കി​ൽ പോ​ലും ഒ​രു അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നോ ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​നോ ക​ഴി​ഞ്ഞാ​ൽ അ​ത് വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്,’ മെ​സ്ക്വി​റ്റ് പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റ് ബ്രൂ​സ് സെ​യി​ൽ​സ് പ​റ​ഞ്ഞു.

പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ 5,000 "Don't Drink then Drive" കോ​സ്റ്റ​റു​ക​ൾ ഇ​തി​ന​കം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മ​ദ്യ​പി​ക്കു​ന്ന​വ​ർ​ക്ക് ഡ്രൈ​വ​ർ​മാ​രാ​കാ​തെ യാ​ത്രി​ക​രാ​കാ​ൻ ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ മാ​ത്രം മ​തി. ഈ ​കോ​ഡ് സ്കാ​ൻ ചെ​യ്യു​മ്പോ​ൾ ’ലി​ഫ്റ്റ് ആ​പ്പ് ’ തു​റ​ക്കു​ക​യും സൗ​ജ​ന്യ യാ​ത്ര​ക്ക് അ​വ​സ​രം ല​ഭി​ക്കു​ക​യും ചെ​യ്യും.
">