ഷിക്കാഗോയിൽ നാഷണൽ ഗാർഡ് സേനയെ വിന്യസിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടിനെതിരെ ഇല്ലിനോയ് നേതാക്കൾ
Thursday, August 28, 2025 7:28 AM IST
പി.പി. ചെറിയാൻ
ഷിക്കാഗോ: ഷിക്കാഗോയിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നാഷനൽ ഗാർഡിനെ വിന്യസിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇല്ലിനോയ് സംസ്ഥാന നേതാക്കൾ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ട്രംപിന്‍റെ നീക്കം രാഷ്ട്രീയം ലക്ഷ്യമിട്ടുള്ളതാണെന്ന് ഇല്ലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ ആരോപിച്ചു.

ഫെഡറൽ സർക്കാരിൽ നിന്ന് സഹായം അഭ്യർഥിച്ച് ഒരു അറിയിപ്പും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. ഇവിടെ അത്തരമൊരു അടിയന്തര സാഹചര്യം നിലവിലില്ലെന്ന് പ്രിറ്റ്സ്കർ പറഞ്ഞു.


ഇതിനോടകം വാഷിംഗ്ടൺ ഡിസിയിൽ 2,000 സൈനികരെ ട്രംപ് വിന്യസിച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ ആയിരിക്കും ഷിക്കാഗോയിലേക്കും സൈനികരെ അയയ്ക്കുകയെന്നാണ് സൂചന.ഫെഡറൽ ഇടപെടൽ നിയമവിരുദ്ധമാണെന്ന് മേയർ ജോൺസൺ കൂട്ടിച്ചേർത്തു.

അതേസമയം, നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയാൻ സൈനികരെ വിന്യസിക്കണം എന്ന് ആവശ്യപ്പെടുന്നവരും ഷിക്കാഗോയിലുണ്ട്.
">