സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ എ​ട്ടു​നോ​മ്പ് ക​ൺ​വ​ൻ​ഷ​ൻ
Tuesday, August 26, 2025 3:32 PM IST
ഫ്ലോ​റി​ഡ: സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ദേ​വാ​ല​യ​ത്തി​ൽ ഈ ​മാ​സം 31 മു​ത​ൽ സെ​പ്‌​റ്റം​ബ​ർ ഏ​ഴ് വ​രെ എ​ട്ടു നോ​മ്പ് ക​ൺ​വ​ൻ​ഷ​ൻ ആ​ച​രി​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ക​ൺ​വ​ൻ​ഷ​ൻ പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും.

അ​വ​സാ​ന പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് വൈ​കു​ന്നേ​രം 5.30ന് ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും റാ​സ​യും ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന്, നേ​ർ​ച്ച വി​ള​മ്പോ​ടു കൂ​ടി പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.


സ​മീ​പ ഇ​ട​വ​ക​ളാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ഇ​ട​വ​ക​യു​ടെ​യും സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി​യാ​ണ് എ​ട്ടു​നോ​മ്പ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ. ഫാ. ​ഡോ. ജോ​സ​ഫ് വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.
">