കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ സേവന രംഗത്തെ പ്രമുഖരായ സൂപ്പർ മെട്രോ മെഡിക്കൽ സെന്റർ സാൽമിയയിൽ, അത്യാധുനിക എഐ 3ഡി മാമോഗ്രാം, ബിഎംഡി സ്കാൻ സേവനങ്ങൾ
കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിരിക്കുന്നു.
സ്ത്രീകളിൽ വ്യാപകമായി കണ്ടു വരുന്ന സ്തനാർബുദം നേരത്തെ കണ്ടെത്താൻ സഹായകമായ ഏറ്റവും നൂതന പരിശോധനകളിലൊന്നാണ് മാമ്മോഗ്രാം. സാൽമിയ സൂപ്പർ മെട്രോയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ പരിശോധനയിൽ, പരമ്പരാഗത മാമോഗ്രാമുകളെ അപേക്ഷിച്ച് കൂടുതൽ വ്യക്തതയുള്ള ത്രിമാന ചിത്രങ്ങൾ ലഭ്യമാകുന്നു
ഇതിലൂടെ ചെറിയ അസാധാരണതകൾ പോലും കൂടുതൽ കൃത്യതയോടെ കണ്ടെത്താൻ സാധിക്കുന്നു. അസ്ഥികളുടെ ആരോഗ്യം വിലയിരുത്തുന്നതിനുള്ള ബോൺ മിനറൽ ഡെൻസിറ്റി (ബിഎംഡി) സ്കാൻ സേവനവും സൂപ്പർ മെട്രോ സാൽമിയയിൽ ലഭ്യമാണ്. അസ്ഥികളുടെ ബലം, സാന്ദ്രത, ഒടിവുകൾക്കുള്ള സാധ്യത എന്നിവ വിലയിരുത്താൻ ഇത് സഹായിക്കുന്നു.
വിറ്റാമിൻ ഡി കുറവുള്ളവർ, അസ്ഥിവേദന അനുഭവിക്കുന്നവർ, ഇടയ്ക്കിടെ ഒടിവുകൾ സംഭവിക്കുന്നവർ, ദീർഘകാല സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിക്കുന്നവർ, കുടുംബത്തിൽ ഓസ്റ്റിയോപ്പോറോസിസ് ചരിത്രമുള്ളവർ തുടങ്ങിയവർക്ക് ബിഎംഡി സ്കാൻ ഏറെ ഉകാരപ്പെടുന്നതാണ്.
Tags : Salmiya Super Metro AI 3D Mammogram BMD Scan Services