x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ത്തോ​മ്മ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മു​ൻ ട്ര​ഷ​റ​ർ ചാ​ക്കോ മാ​ത്യു അ​ന്ത​രി​ച്ചു

ജീ​മോ​ൻ റാ​ന്നി
Published: September 22, 2026 03:38 PM IST | Updated: September 22, 2026 03:38 PM IST

ചാ​ക്കോ മാ​ത്യു

ഹൂ​സ്റ്റ​ൺ: ചു​ങ്ക​ത്ത​റ ചാ​രു​വി​ല പു​ത്ത​ൻ​വീ​ട്ടി​ൽ സി.​സി.​മാ​ത്യു​വി​ന്‍റെ​യും അ​ച്ചാ​മ്മ മാ​ത്യു​വി​ന്‍റെ​യും മ​ക​ൻ ചാ​ക്കോ മാ​ത്യു (സ​ണ്ണി - 57) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.

ഭാ​ര്യ സൂ​സ​ൻ മാ​ത്യു തി​രു​വ​ല്ല തോ​പ്പി​ൽ ക​ള​ത്തി​ൽ കുടുംബാംഗം. മ​ക്ക​ൾ: സു​നു, സാം. സ​ഹോ​ദ​ര​ങ്ങ​ൾ: ഡോ.​ ശോ​ശാ​മ്മ ആ​ഷ്‌ലി (ലി​സ് - ഹൂ​സ്റ്റ​ൺ), ഡോ.​ ജോ​സ​ഫ് മാ​ത്യു (സ​ജി - ഡാ​ള​സ്), ചാ​രു​വി​ള മാ​ത്യു (ഷി​ബു - ഹൂ​സ്റ്റ​ൺ).

30 വ​ർ​ഷ​ത്തോ​ളം ന്യൂ​യോ​ർ​ക്കി​ലെ ലോംഗ് ഐ​ല​ൻ​ഡി​ൽ താ​മ​സി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ക​യും ന്യൂ​യോ​ർ​ക്ക് സി​റ്റി ഹൗ​സിംഗ് പ്രെ​സെ​ർ​വ​ഷ​ൻ ആ​ൻ​ഡ് ഡെ​വല​പ്മെ​ന്‍റ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ സീ​നി​യ​ർ പ്രൊ​ക്യൂ​ർ​മെ​ന്‍റ് ഡ​യ​റ​ക്ട​റാ​യി 1996 മു​ത​ൽ 2018 വ​രെ പ്ര​വ​ർ​ത്തി​ച്ച പ​രേ​ത​ൻ കു​റെ വ​ർഷ​ങ്ങ​ളാ​യി കു​ടും​ബ സ​മേ​തം ഹൂ​സ്റ്റ​ണി​ൽ താ​മ​സ​മാ​രം​ഭി​ച്ച്‌ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു​വ​രു​ക​യാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യി രണ്ട് ടെ​മു​ക​ളി​ലാ​യി ആറ് വർഷം (2008 - 2014) മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ട്ര​ഷ​റാ​യും ഒ​രു പ​തി​റ്റാ​ണ്ടോ​ളം ന്യൂ​യോ​ർ​ക് ലോംഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ ചു​മ​ത​ല​ക്കാ​ര​നാ​യും സ്തൃ​ത്യ​ർ​ഹ സേ​വ​നം ചെ​യ്ത ചാ​ക്കോ മാ​ത്യു നേ​തൃ​ത്വ​ത്തോ​ട് ചേ​ർ​ന്ന് നി​ന്ന് കൊ​ണ്ട് നി​ര​വ​ധി ക​ർ​മ്മ പ​ദ്ധ​തി​ക​ൾ​ക്കു തു​ട​ക്കം കു​റി​ക്കു​ക​യും ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തു.

ന്യൂ​യോ​ർ​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ നി​ന്ന് എം​ടെ​ക് ബി​രു​ദ​വും സ്റ്റാ​ൻഫോർഡ് ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഹൗ​സിംഗ് കൗ​ൺസി​ലിം​ഗി​ലും അ​ഡി​ക്ഷ​ൻ കൗ​ൺസി​ലിം​ഗി​ലും ഡി​പ്ലോ​മാ​യും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

പൊ​തുദ​ർ​ശ​ന​വും ഒ​ന്നാം ഭാ​ഗ സം​സ്കാ​ര ശു​ശ്രൂ​ഷ​യും (ഹൂ​സ്റ്റ​ൺ) ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5:30 മു​ത​ൽ രാ​ത്രി എട്ട് വ​രെ ഹൂ​സ്റ്റ​ണി​ലെ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ (12803 Sugar Ridge Blvd., Stafford, TX 77477).

പൊ​തുദ​ർ​ശ​ന​വും തു​ട​ർഭാ​ഗ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും (ന്യൂ​യോ​ർ​ക്ക്) ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​ന്യൂ​യോ​ർ​ക്കി​ലെ ലോം​ഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ (2350 Merrick Avenue, Merrick, NY 11566) ന​ട​ക്കും.

ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ ലൈ​വ്സ്ട്രീം ലി​ങ്കു​ക​ൾ:

ബു​ധ​നാ​ഴ്ച - https://www.youtube.com/live/bQ4XGPmQlJg. ശ​നി​യാ​ഴ്ച: https://www.youtube.com/live/NxBuI3qahK8.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​സ​ഫ് മാ​ത്യു (സ​ജി) - 410 814 9349, ജോ​സ​ഫ് കെ ​ജോ​സ​ഫ് - 832 731 5162.

Tags : ChackoMathew PassedAway Obit

Recent News

Corehub Up