ന്യൂഡൽഹി: രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഈ മാസം 27, 28 തീയതികളിൽ മയൂർ വിഹാർ ഫേസ് 3-ലെ എ-1 പാർക്കിൽ രാവിലെ 5.15ന് ഗണപതി ഹോമത്തോടെ തുടക്കമിടും.
ചടങ്ങുകൾക്ക് ചക്കുളത്തു കാവ് ക്ഷേത്ര കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. ആദ്യ ദിവസമായ ശനിയാഴ്ച്ച രാവിലെ അഞ്ചിന് സ്ഥല ശുദ്ധി, 5.15ന് ഗണപതി ഹോമം, വൈകുന്നേരം 6.25ന് ദീപാരാധന, 6.30 മുതൽ ജയസൂര്യ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശനിദോഷ നിവാരണ പൂജ, തുടർന്ന് രമേശ് ഇളമൺ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ലഘുഭക്ഷണം എന്നിയാണ് പ്രധാന ചടങ്ങുകൾ.
രണ്ടാം ദിവസം രാവിലെ 5.15-ന് മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ അരങ്ങേറും. 8.45-ന് രമേശ് ഇളമൺ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും.
ഒമ്പതിന് ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്റ് സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമുവഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. മണിക്കുട്ടൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും.
ചടങ്ങിൽ 2024 - 25 അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ 12-ാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ചക്കുളത്തമ്മ അക്കാഡമിക് എക്സലൻസ് അവാർഡുകളും വിതരണം ചെയ്യും. അവാർഡുകൾക്കുള്ള അപേക്ഷകൾ ഡിസംബർ 15 വരെ സ്വീകരിക്കും.
9.45ന് ചക്കുളത്തുകാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥനയ്ക്കു ശേഷം ക്ഷേത്ര ശ്രീകോവിലിൽനിന്നും കൊളുത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലയ്ക്ക് ആരംഭമാവും.
പത്തിന് വൈജയന്തി ഭജൻസ് മയൂർ വിഹാർ ഫേസ്-3 അവതരിപ്പിക്കുന്ന ഭജനാർപ്പണം ക്ഷേത്രാങ്കണം ഭക്തി സാന്ദ്രമാക്കും. പല്ലശന ഉണ്ണി മാരാരും സംഘവും ഉത്സവ ദിവസങ്ങളിൽ താള മേളങ്ങളൊരുക്കും. വിദ്യകലാശം, മഹാകലാശം, പറയിടൽ എന്നിവയും അന്നദാനവും ഉണ്ടാവും.
കൂടുതൽ വിവരങ്ങൾക്കും പൊങ്കാലയും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി 8130595922, 9899861567, 8750138768, 9871011229 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Tags : Chakkulathu Kavu Ponkala Mayur Vihar