x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷിക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബിന്‍റെ വ​ടം​വ​ലി: മ​ത്സ​ര​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഫ​സ്റ്റ് എ​യ്ഡ് ക​മ്മി​റ്റി സ​ജ്ജം

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
Published: September 8, 2026 02:15 AM IST | Updated: September 8, 2026 02:15 AM IST

ഷിക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബിന്‍റെ വ​ടം​വ​ലി

ഷി​ക്കാ​ഗോ:​ ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബിന്‍റെ പ​ന്ത്ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​നാ​യി നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ, മ​ത്സ​ര​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ ഫ​സ്റ്റ് എ​യ്ഡ് ക​മ്മി​റ്റി​യും
സ​ജ്ജ​മാ​യി. മ​ത്സ​ര​ത്തി​നി​ടെ ഉ​ണ്ടാ​കാ​വു​ന്ന പ​രി​ക്കു​ക​ൾ​ക്കും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും എ​ത്ര​യും വേ​ഗ​ത്തി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യും ആ​വ​ശ്യ​മാ​യ
പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ് ക​മ്മി​റ്റി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

അ​ല​ക്സ് പ​ടി​ഞ്ഞാ​റേ​ൽ ചെ​യ​ർ​മാ​നാ​യ ഫ​സ്റ്റ് എ​യ്ഡ് ക​മ്മി​റ്റി​യി​ൽ ഷിക്കാ​ഗോ​യി​ലെ
ആ​രോ​ഗ്യ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി പ​രി​ച​യ​സ​മ്പ​ന്ന​ർ അം​ഗ​ങ്ങ​ളാ​ണ്.
ഫി​സി​ക്ക​ൽ തെ​റാ​പ്പി, ന​ഴ്സിം​ഗ്, റെ​സ്പി​റേ​റ്റ​റി തെ​റാ​പ്പി തു​ട​ങ്ങി വി​വി​ധ
ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് ക​ഴി​വ് തെ​ളി​യി​ച്ച പ്രൊ​ഫ​ഷ​ണ​ലു​ക​ളാ​ണ് ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കു​ന്ന​ത്.

വ​ടം​വ​ലി മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്കും അ​ടി​യ​ന്ത​ര ആ​രോ​ഗ്യ​സ​ഹാ​യം ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ​ക്കും പ്രാ​ഥ​മി​ക ചി​കി​ത്സ​യും സം​ര​ക്ഷ​ണ​വും ന​ൽ​കു​ന്ന​തി​നാ​യി ടീം ​പൂ​ർ​ണ സ​ജ്ജ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മ​ത്സ​ര​ത്തി​ന്‍റെ ആ​വേ​ശ​ത്തി​നൊ​പ്പം പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ​യും കാ​ണി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്കും തു​ല്യ പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ഒ​രു​ക്ക​ങ്ങ​ൾ.

ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ട് വ​ർ​ഷ​ങ്ങ​ളാ​യി ഫ​സ്റ്റ് എ​യ്ഡ് ക​മ്മി​റ്റി​ക്ക് നേ​തൃ​ത്വം ന​ൽ​കി
വ​രു​ന്ന അ​ലെ​ക്സ് പ​ടി​ഞ്ഞാ​റേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, തു​ട​ക്കം മു​ത​ൽ ത​ന്നെ
ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു വ​രു​ന്ന നി​ര​വ​ധി അം​ഗ​ങ്ങ​ളും ഇ​ത്ത​വ​ണ​യും
സേ​വ​ന​ത്തി​നി​റ​ങ്ങും. വ​ർ​ഷ​ങ്ങ​ളാ​യി മ​ത്സ​ര​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യും
പ​രി​ക്കേ​റ്റ​വ​ർ​ക്ക് സ​മ​യോ​ചി​ത​മാ​യി പ​രി​ച​ര​ണം ന​ൽ​കി​യും വ​ടം​വ​ലി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ഫ​സ്റ്റ് എ​യ്ഡ് ക​മ്മി​റ്റി നി​ർ​ണാ​യ​ക സം​ഭാ​വ​ന​യാ​ണ് ന​ൽ​കി​വ​രു​ന്ന​ത്.

ഫ​സ്റ്റ് എ​യ്ഡ് ക​മ്മി​റ്റി​യു​ടെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട്,
ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ലബിന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ
പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​സി​ഡ​ന്‍റെ റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ൽ, വ​ടം​വ​ലി ഓ​ർ​ഗ​നൈ​സിം​ഗ്
ക​മ്മി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ചെ​യ​ർ​മാ​ൻ സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ
ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Chicago Social Club Tug-of-War

Recent News

Corehub Up