x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​വൈ​റ്റ്‌ മ​ഹാ ഇ​ട​വ​ക സ​പ്ത​തി സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡോ. ​യു​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റോ​സ്‌ നി​ർ​വ​ഹി​ച്ചു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: September 7, 2026 10:29 AM IST | Updated: September 7, 2026 10:29 AM IST

ഡോ. ​യു​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റോ​സ്‌ ഉദ്ഘാടനം നി​ർ​വ​ഹിക്കുന്നു

കു​വൈ​റ്റ്‌ സിറ്റി: കു​വൈ​റ്റ്‌ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ച "കു​വൈ​റ്റ്‌ മ​ഹാ ഇ​ട​വ​ക സ​പ്ത​തി സം​ഗ​മം 2026'ന്‍റെ ​ഉ​ദ്ഘാ​ട​നം കോ​ട്ട​യം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യു​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റോ​സ്‌ നി​ർ​വ​ഹി​ച്ചു.

കോൽ​ക്ക​ത്ത ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ല​ക്സി​യോ​സ്‌ മാ​ർ യൗ​സേ​ബി​യോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്താ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഗ​മ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ചാ​ണ്ടി ഉ​മ്മ​ൻ എംഎ​ൽഇ, കൊ​ല്ലം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ജോ​സ​ഫ്‌ മാ​ർ ദി​വ​ന്നാ​സി​യോ​സ്‌, മ​ല​ങ്ക​ര സ​ഭ​യു​ടെ അ​ൽ​മാ​യ ട്ര​സ്റ്റി റോ​ണി വ​ർ​ഗീ​സ്‌ എ​ബ്ര​ഹാം എ​ന്നി​വ​ർ വി​ശി​ഷ്‌ഠാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

കു​വൈ​റ്റ്‌ മ​ഹാ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഡോ. ബി​ജു പാ​റ​യ്ക്ക​ൽ സ്വാ​ഗ​ത​വും സ​പ്ത​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ത്യൂ​സ്‌ വ​ർ​ഗീ​സ്‌ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. മ​ഹാ ഇ​ട​വ​ക ട്ര​സ്റ്റി ജെ​റി ജോ​ൺ കോ​ശി, സെ​ക്ര​ട്ട​റി ടി​ജു അ​ല​ക്സ്‌ പോ​ൾ, സ​ഭാ മാ​നേ​ജിം​ഗ്‌ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ തോ​മ​സ്‌ കു​രു​വി​ള, പോ​ൾ വ​ർ​ഗീ​സ്‌, സ​പ്ത​തി ഫി​നാ​ൻ​സ്‌ ക​ൺ​വീ​ന​ർ ന​വീ​ൻ കു​ര്യ​ൻ തോ​മ​സ്‌, പ്രോ​ഗ്രം ക​ൺ​വീ​ന​ർ ബി​നു ബെ​ന്ന്യാം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ത​രാ​യി​രു​ന്നു.

മ​ഹാ ഇ​ട​വ​ക മു​ൻ വി​കാ​രി​മാ​രെ​യും ഭ​ര​ണ​സാ​ര​ഥ്യം വ​ഹി​ച്ച​വ​രെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. കീ​സ്‌ ബാ​ൻ​ഡ്‌ അ​വ​ത​രി​പ്പി​ച്ച ക്രൈ​സ്ത​വ ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഭ​ജ​ന സ​പ്ത​തി സം​ഗ​മ​ത്തി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു.

പു​തു​പ്പ​ള്ളി പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ കു​വൈ​റ്റ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ മു​ൻ വി​കാ​രി​മാ​ർ, ട്ര​സ്റ്റി​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, സ​ഭാ മാ​നേ​ജിം​ഗ്‌ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കു​വൈ​റ്റി​ലെ പ്ര​വാ​സ​ത്തി​നു​ശേ​ഷം നാ​ട്ടി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ മു​ൻ അം​ഗ​ങ്ങ​ൾ, അ​വ​ധി​ക്ക്‌ നാ​ട്ടി​ലെ​ത്തി​യ ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Kuwait 70thAnniversary GrandGathering DrYuhanonMarDiascoros

Recent News

Corehub Up