ന്യൂയോര്‍ക്ക്: സിനിമാ താരം അനു സിത്താരയും സംഘവും അമേരിക്കയിൽ മേയ് മാസത്തിൽ നടത്തുന്ന സ്റ്റേജ് ഷോകൾക്ക് മിന്നുന്ന തുടക്കം. ഈ മാസം രണ്ടിന് ന്യൂജഴ്സിയിലും മൂന്നിന് റോക്ലാൻഡ് കൗണ്ടി ക്നാനായ സെന്ററിലുമാണ് ഷോ അരങ്ങേറിയത്.

എട്ടിന് ഫിലഡൽഫിയയിലും (10100 Jamison Ave ,Philadelphia) 10ന് ന്യൂയോർക്ക് സെന്റ് വിൻസെന്റ് ഡി പോൾ ചർച് ഓഡിറ്റോറിയത്തിലും (1500 De Paul Street, Elmont) 16ന് ഹൂസ്റ്റണിൽ സെന്റ് ജോസഫ് ഹാളിലും (303 Present Street ,Missouri City) 23ന് ടാമ്പയിലും (2620 Washington Road ,Valrico) തുടർന്നുള്ള ഷോകൾ അരങ്ങേറും.

അനു സിത്താരയ്ക്കൊപ്പം ടിവി അവതാരകയും നടിയുമായ ആര്യ, ഗായകന് വിപിന്‍ സേവ്യര്‍, ഗായിക കാർത്തിക, മിമിക്രി താരം രാജേഷ് അടിമാലി, സുനുല്‍ പാറയ്ക്കല്‍, അഖില്‍ കവലിയൂര്‍, റോണി റാഫേല്‍, ജസ്റ്റിന് പോള്‍ തുടങ്ങിയവരും അണിനിരക്കുന്ന മെഗാ ഷോ ആണ് സിനി ഫ്യൂഷന്‍-2026.

ഷോ കാണുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Tags : Cine Fusion Stage Show Anu Sithara USA