ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് യോർക്ക്ടൗൺ ഹൈറ്റ്സ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താവിഷയം. കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ജോൺ താമരവേലിൽ, റിംഗിൾ ബിജു, ഡോ. റെബേക്ക പോത്തൻ, പ്രേംസി ജോൺ, ഈതൻ കൂട്ടുമാത എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ സെക്രട്ടറി സക്കറിയ ബാബു, ട്രഷറർ ബാബു ജോർജ്, ഭദ്രാസന അസംബ്ലി അംഗങ്ങളായ കുര്യൻ പള്ളിയങ്കൽ, ജോർജ്കുട്ടി മാത്യു, മലങ്കര അസോസിയേഷൻ അംഗങ്ങളായ വർഗീസ് മാമ്പള്ളിൽ, സാജൻ മാത്യു എന്നിവരും സന്നിഹിതരായിരുന്നു.

ഇടവക വികാരി ഫാ. നൈനാൻ ടി. ഈശോ ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. ജോൺ താമരവേലിൽ കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ ഇടവക അംഗങ്ങളേയും പ്രത്യേകിച്ചു യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഈതൻ കൂട്ടുമാത കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താ വിഷയം, കോൺഫറൻസ് തീയതി, സമയം, സ്ഥലം, പ്രഭാഷകർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു.
ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.

ഡോ. റെബേക്ക പോത്തൻ ഇടവകാംഗങ്ങളോട് സുവനീറിലേക്ക് ലേഖനങ്ങൾ അയക്കാൻ ആവശ്യപ്പെടുകയും സ്പോൺസർഷിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തു. രജിസ്ട്രേഷൻ, സൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ റിംഗിൾ ബിജു നൽകി.
പ്രേംസി ജോൺ റാഫിളിനെ കുറിച്ച് സംസാരിക്കുകയും അംഗങ്ങളെ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കോൺഫറൻസിന്റെ വിശദാംശങ്ങളെ കുറിച്ച് സംസാരിച്ച ജോൺ താമരവേലിൽ ഇടവക വികാരിക്കും ഇടവകാംഗങ്ങൾക്കും ഊഷ്മളമായ സ്വാഗതത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു.

ദേവാലയ വികാരി ഫാ. നൈനാൻ ടി. ഈശോ രജിസ്ട്രേഷൻ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ അംഗങ്ങളെയും അച്ചൻ പ്രോത്സാഹിപ്പിക്കുകയും, കോൺഫറൻസ് ടീമിന്റെ സമർപ്പണത്തിനു നന്ദി പറയുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾക്കായി https://fycnead.org/ സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.
ഫാ. അലക്സ് കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973 489 6440, ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917 612 8832, ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917 533 3566.
Tags : conference kickoff newyork yorktown heights st gregorios chuch