x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോവിഡ് വാക്സിൻ നിർമാതാക്കളായ ബയോൺടെക് ജർമനിയിലെ മൂന്ന് പ്ലാന്റുകൾ പൂട്ടുന്നു

ജോസ് കുമ്പിളുവേലിൽ
Published: September 30, 2026 07:24 AM IST | Updated: September 30, 2026 09:56 AM IST

മൈ​ൻ​സ്: കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രേ ലോ​ക​ത്താ​ദ്യ​മാ​യി എം​ആ​ർ​എ​ൻ​എ വാ​ക്സി​ൻ വി​ക​സി​പ്പി​ച്ചെ​ടു​ത്ത് ച​രി​ത്രം കു​റി​ച്ച ജ​ർ​മ​ൻ ബ​യോ​ടെ​ക്നോ​ള​ജി ഭീ​മ​നാ​യ ബ​യോ​ൺ​ടെ​ക് ജ​ർ​മ​നി​യി​ലെ മൂ​ന്ന് ഉ​ത്​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു.

ഈ ​പ്ലാ​ന്‍റു​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ അ​നു​യോ​ജ്യ​രാ​യ വാ​ങ്ങ​ലു​കാ​രെ ക​ണ്ടെ​ത്താ​നു​ള്ള ക​മ്പ​നി​യു​ടെ ദീ​ർ​ഘ​നാ​ള​ത്തെ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.

കോ​വി​ഡ് വാ​ക്സി​നു​ക​ൾ വ​ൻ​തോ​തി​ൽ ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന മാ​ർ​ബ​ർ​ഗി​ലെ നി​ർ​മ്മാ​ണ കേ​ന്ദ്രം ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് യൂ​ണി​റ്റു​ക​ളാ​ണ് അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.

ഡി​മാ​ൻ​ഡ് കു​റ​ഞ്ഞ​തും പു​നഃ​സം​ഘ​ട​ന​യും തി​രി​ച്ച​ടി​യാ​യി

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ മൂ​ർ​ധ​ന്യ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ശ​ത​കോ​ടി​ക്ക​ണ​ക്കി​ന് വാ​ക്സി​ൻ ഡോ​സു​ക​ൾ നി​ർ​മി​ച്ച് വ​ൻ ലാ​ഭം കൊ​യ്ത സ്ഥാ​പ​ന​മാ​ണ് മൈ​ൻ​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​യോ​ൺ​ടെ​ക്.

എ​ന്നാ​ൽ, മ​ഹാ​മാ​രി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​തോ​ടെ വാ​ക്സി​നു​ക​ൾ​ക്കു​ള്ള ആ​ഗോ​ള ഡി​മാ​ൻ​ഡി​ൽ വ​ൻ ഇ​ടി​വ് സം​ഭ​വി​ച്ചു.

നി​ല​വി​ൽ കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്കു​ള്ള നൂ​ത​ന മ​രു​ന്നു​ക​ളു​ടെ​യും മ​റ്റ് എം​ആ​ർ​എ​ൻ​എ തെ​റാ​പ്പി​ക​ളു​ടെ​യും ഗ​വേ​ഷ​ണ​ത്തി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ക​മ്പ​നി ന​ട​ത്തു​ന്ന പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​ത്.

വാ​ക്സി​ൻ പ്ലാ​ന്‍റു​ക​ൾ കൈ​മാ​റാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും അ​നു​കൂ​ല പ്ര​തി​ക​ര​ണം ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് അ​ട​ച്ചു​പൂ​ട്ട​ൽ അ​നി​വാ​ര്യ​മാ​യ​ത്.

Tags : Deepika DeepikaNewspaper BreakingNews COVID-19 vaccine manufacturer BioNTech closing three plants

Recent News

Corehub Up